Skip to main content

വഖഫ് ബോര്‍ഡിന്റെ അദാലത്തുകള്‍ക്ക് ഇന്ന് തുടക്കം സംസ്ഥാനതല ഉദ്ഘാടനം മഞ്ചേരിയില്‍

വഖഫ് ഭൂമികളിലെ പരാതികളില്‍ തീര്‍പ്പു കല്‍പ്പിക്കുന്നതിന്റെ ഭാഗമായുള്ള പ്രത്യേക അദാലത്തുകള്‍ക്ക് ഇന്ന് (സെപ്തംബര്‍ 28) തുടക്കമാകും. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം മഞ്ചേരി നഗരസഭ ടൗണ്‍ ഹാളില്‍ രാവിലെ 10ന് വഖഫ്, ഹജ്ജ്, കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്യും. ബോര്‍ഡില്‍ പുതുതായി രജിസ്റ്റര്‍ ചെയ്ത 140 വഖഫ് ഭൂമികളുടെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ മന്ത്രി വിതരണം ചെയ്യും. വിവിധ കാരണങ്ങളാല്‍ തീര്‍പ്പ് കല്‍പ്പിക്കാതെ കിടക്കുന്ന രജിസ്ട്രേഷന്‍ അപേക്ഷകളില്‍ അദാലത്തില്‍ പരിഹാരം കാണും.

വഖഫ് സ്ഥാപനങ്ങള്‍ ബോര്‍ഡ് മുമ്പാകെ രജിസ്റ്റര്‍ ചെയ്യേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് നടത്തിപ്പു ചുമതലയുള്ളവര്‍ക്ക് (മുതവല്ലിമാര്‍) അവബോധം സൃഷ്ടിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും അദാലത്തിന്റെ ഭാഗമായി നടക്കും. ഒക്ടോബര്‍ ഒന്‍പതിന് കണ്ണൂര്‍, 23ന് കോഴിക്കോട്, 30ന് കാസര്‍കോട് എന്നിവിടങ്ങളിലാണ് തുടര്‍ന്നുള്ള അദാലത്തുകള്‍ നടക്കുക. മറ്റു ജില്ലകളിലെ അദാലത്ത് തീയതികള്‍ പിന്നീട് തീരുമാനിക്കും. മഞ്ചേരിയില്‍ നടക്കുന്ന സംസ്ഥാനതല ഉദ്ഘാടന പരിപാടിയില്‍ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ ടി.കെ. ഹംസ അധ്യക്ഷനാകും. അഡ്വ. യു.എ. ലത്തീഫ് എം.എല്‍.എ, ജനപ്രതിനിധികള്‍, വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

date