Skip to main content

സ്ത്രീ സൗഹൃദ വിശ്രമ കേന്ദ്രം തുറന്നു

 

ആലപ്പുഴ: എസ്.ഡി. കോളജിലെ സ്ത്രീ സൗഹൃദ വിശ്രമ കേന്ദ്രം പൊതുമരാമത്ത് മന്ത്രി പി. എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. എച്ച്. സലാം എം.എല്‍.എ. അധ്യക്ഷത വഹിച്ചു.

കേരള സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോ-ഓര്‍പ്പറേഷന്‍ 2016-17 സാമ്പത്തിക വര്‍ഷത്തെ ലാഭത്തില്‍ നിന്നും 15 ലക്ഷം രൂപ ചെലവഴിച്ചാണ് കേന്ദ്രം നിര്‍മിച്ചത്. ഒരു ഹാളും രണ്ടു ശുചിമുറികളുമുണ്ട്. വാട്ടര്‍ പ്യൂരിഫയര്‍, നാപ്കിന്‍ ഡിസ്‌പോസര്‍, ഇന്‍സിനറേറ്റര്‍ എന്നിവയും ക്രമീകരിച്ചിരിക്കുന്നു.  

മുനിസിപ്പല്‍ ചെയര്‍ പേഴ്സണ്‍ സൗമ്യ രാജ്, കെ.എസ്.സി.സി. ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ടി. എസ്. സിന്ധു, എസ്.ഡി. കോളേജ് മാനേജര്‍ പി. കൃഷ്ണകുമാര്‍, പ്രിന്‍സിപ്പല്‍ ഡോ. പി. ആര്‍. ഉണ്ണികൃഷ്ണപിള്ള, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date