Skip to main content

ജനപ്രതിനിധികൾക്കായി ഹൃദയാഘാത പുനരുജ്ജീവന പരിശീലനം നാളെ

ആലപ്പുഴ: ലോക ഹൃദയ ദിനമായ നാളെ (29.09.2021) രാവിലെ 11ന് ആലപ്പുഴ ജില്ലാ പഞ്ചായത്ത് ഹാളിൽ ജനപ്രതിനിധികൾക്കായി ഹൃദയാഘാത  പുനരുജ്ജീവന
പരിശീലനം നടത്തും. ജില്ലാ പഞ്ചായത്തിന്റെയും ഹെൽത്ത് ഫോർ ഓൾ ഫൗണ്ടേഷൻറെയും അത് ലറ്റികോ ഡി ആലപ്പിയുടെയും നേതൃത്വത്തിലാണ് പരിപാടി. 

  എ.എം.ആരിഫ് എം.പി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി അധ്യക്ഷത വഹിക്കും. എം.എൽ.എമാരായ പി.പി. ചിത്തരഞ്ജൻ  എച്ച്. സലാം എം.എൽ.എ എന്നിവർ മുഖ്യാതിഥികളാകും. 

ആലപ്പുഴ മെഡിക്കൽ കോളേജിലെ കാർഡിയോളജി വിഭാഗം മേധാവി ഡോ.കെ.എസ്. മോഹൻ, ജനറൽ മെഡിസിൻ വിഭാഗം പ്രൊഫസർ ഡോ.ബി.പദ്മകുമാർ, ഹൃദരോഗ വിദഗ്ദ്ധൻ ഡോ.തോമസ് മാത്യു, യൂറോളജി വിഭാഗം മേധാവി ഡോ.എ. നാസർ എന്നിവർ വിഷയാവതരണം നടത്തും. 

ഹൃദയാഘാത പുനരുജ്ജീവന പരിശീലനത്തിന് ഡോ.കെ.എസ് മോഹനും, ഡോ.ബി. പദ്മകുമാറും നേതൃത്വം നൽകും. ഇന്ന് (28ന്) രാവിലെ ഏഴിന് ആലപ്പുഴ ബീച്ചിൽ ഹെൽത്ത് ഫോർ ഓൾ ഫൗണ്ടേഷന്റെയും  അത് ലറ്റിക്കോ ഡി ആലപ്പിയുടെയും നേതൃത്വത്തിൽ ഹൃദയദിന വിളംബര ഹൃദയാരോഗ്യ സന്ദേശ സൈക്കിൽ റാലിയും നടത്തും.  ഫോൺ 8891010637.

date