Skip to main content

കോവിഡ് പ്രതിരോധം; കോണ്‍ടാക്ട് ട്രെയ്സിങ്  ശക്തിപ്പെടുത്തണമെന്ന് ജില്ലാ കളക്ടര്‍

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി, കോവിഡ് പോസിറ്റീവാകുന്നവരുടെ സമ്പര്‍ക്കത്തില്‍ വരുന്നവരുടെ കോണ്‍ടാക്ട് ട്രെയ്സിങ് ശക്തിപ്പെടുത്തണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ നിര്‍ദേശിച്ചു. പത്തനംതിട്ട ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ( ഡിഡിഎംഎ) യോഗത്തിലാണ് ഇക്കാര്യം കളക്ടര്‍ നിര്‍ദേശിച്ചത്. ഇതിനായി റവന്യൂ, ആരോഗ്യം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, പോലീസ് എന്നി വകുപ്പുകളുടെ ഏകീകരിച്ച പ്രവര്‍ത്തനം ഉറപ്പാക്കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു. 

ആരോഗ്യ വകുപ്പ് ഇന്ന് (സെപ്റ്റംബര്‍ 23 വ്യാഴം) ജില്ലയിലെ മെഡിക്കല്‍ ഓഫീസര്‍മാരുടെ യോഗം വിളിച്ചുചേര്‍ക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എ.എല്‍ ഷീജ യോഗത്തില്‍ പറഞ്ഞു.  യോഗത്തില്‍ ജില്ലാ പോലീസ് മേധാവി  എസ്.നിശാന്തിനി, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ടി.ജി ഗോപകുമാര്‍, ഡിഡിപി കെ.ആര്‍ സുമേഷ്, ഡെപ്യൂട്ടി ഡിഎംഒ ഡോ.സി.എസ് നന്ദിനി, മറ്റ് വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

date