Skip to main content

പ്രളയ ദുരിതാശ്വാസ ഫണ്ട്:  മനപ്പൂർവമായ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെന്ന് ജില്ലാ കലക്ടർ

 

 

 

പ്രളയ ദുരിതാശ്വാസ ഫണ്ടുമായി ബന്ധപ്പെട്ട നടപടികളിൽ  മനപ്പൂർവമായ  വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ കലക്ടർ ഡോ.എൻ.തേജ് ലോഹിത്  റെഡ്ഡി അറിയിച്ചു. പ്രളയ ദുരിതാശ്വാസ ഫണ്ട് വിനിയോഗം സംബന്ധിച്ച് സീനിയർ ഫിനാൻസ് ഓഫീസറുടെയും  ഡെപ്യൂട്ടി കലക്ടറുടെയും  നേതൃത്വത്തിൽ അന്വേഷണം നടത്തിയിരുന്നു. ലഭിച്ച അന്വേഷണ റിപ്പോർട്ട്  പരിശോധിച്ചുവരികയാണ്.  വ്യക്തിപരമായ  ആവശ്യങ്ങൾക്കായോ മനപ്പൂർവ്വമായോ ഫണ്ട് വിനിയോഗത്തിൽ വീഴ്ച  ഉണ്ടായതായി ശ്രദ്ധയിൽപ്പെട്ടാൽ വരും ദിവസങ്ങളിൽ കൂടുതൽ പേർക്കെതിരെ  നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.

date