Skip to main content

തോണിക്കടവ് ടൂറിസം പദ്ധതി മൂന്നാംഘട്ട വികസനം: യോഗം ചേർന്നു 

 

 

 

തോണിക്കടവ്, കരിയാത്തുംപാറ ടൂറിസം പദ്ധതിയുടെ മൂന്നാംഘട്ട വികസനവുമായി ബന്ധപ്പെട്ട് കെ. എം സച്ചിൻ ദേവ് എം.എൽ. എയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു.  എംഎൽഎ യും ജില്ലാകലക്ടർ ഡോ.എൻ.തേജ് ലോഹിത് റെഡ്ഢിയും  പദ്ധതി പ്രദേശം സന്ദർശിച്ച് സൗന്ദര്യവത്കരണവും മറ്റ് പ്രവൃത്തികളും വിലയിരുത്തി.

 തോണിക്കടവിൽ നിന്നും ജലാശയത്തിനു  നടുക്കുള്ള ചെറു ദ്വീപായ ഹാർട്ട് ഐലൻ്റിലേക്ക് സസ്പെൻഷൻ ബ്രിഡ്ജ്, സൈക്കിൾ ട്രാക്ക്, വ്യൂ ഡക്ക്, വെഡിംഗ് ഫോട്ടോഗ്രാഫി ഏരിയ തുടങ്ങിയവയാണ് മൂന്നാം ഘട്ട വികസനത്തിൻ ഉൾപ്പെടുത്താനുദ്ദേശിക്കുന്നത്. 

കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പോളി കാരക്കട, ജനപ്രതിനിധികൾ, ഡി.ടി.പി.സി സെക്രട്ടറി സി.പി ബീന, ഇറിഗേഷൻ ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. സീ എർത്ത് ആർക്കിടെക്ട് റജി മാനുവൽ ഹാർട്ട് ഐലൻ്റിന്റെ ഡി.പി.ആർ  അവതരിപ്പിച്ചു.

date