Skip to main content

കുരുവട്ടൂര്‍ ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറിക്ക്  കാഷ് ആയുഷ് പുരസ്‌കാരം 

 

 

 

മികച്ച സേവന ഗുണ നിലവാരത്തിന് കുരുവട്ടൂര്‍ ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറിക്ക് ലഭിച്ച കാഷ്-ആയുഷ് അവാര്‍ഡിന്റെ പ്രഖ്യാപനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനില്‍ നിര്‍വഹിച്ചു. സംസ്ഥാന തലത്തില്‍ ആറ് ആയുഷ് സ്ഥാപനങ്ങളാണ് ഇതിനായി തെരഞ്ഞെടുക്കപ്പെട്ടത്.  

പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ വനം വകുപ്പ് മന്ത്രി എ. കെ. ശശീന്ദ്രന്‍ സര്‍ട്ടിഫിക്കറ്റ് പഞ്ചായത്തിന് സമ്മാനിച്ചു. ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, ഡിഎംഒ ഡോ. കെ. എം. മന്‍സൂര്‍, ഡിപിഎം ഡോ. അനിന പി ത്യാഗരാജ്, എച്ച്എംസി അംഗങ്ങള്‍, മെഡിക്കല്‍ ഓഫീസര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date