Skip to main content

പനങ്ങാട് ഗ്രാമപഞ്ചായത്ത് സമ്പൂര്‍ണ്ണ കോവിഡ് വാക്സിനേഷന്‍ പ്രഖ്യാപനം നടത്തി

 

 

 

പനങ്ങാട് ഗ്രാമപഞ്ചായത്ത് സമ്പൂര്‍ണ്ണ കോവിഡ് വാക്സിനേഷന്‍ പ്രഖ്യാപനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി എം കുട്ടികൃഷ്ണന്‍ നിര്‍വ്വഹിച്ചു. പഞ്ചായത്തിലെ 18 വയസ്സിന് മുകളില്‍  എല്ലാവര്‍ക്കും വാക്സിൻ  നല്‍കിയതിന്‍റെ  പ്രഖ്യാപനമാണ് നടത്തിയത്. കിടപ്പിലായ രോഗികള്‍, 60 വയസ്സ് പൂര്‍ത്തീകരിച്ചവര്‍, നിത്യ രോഗികള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, മുലയൂട്ടുന്ന അമ്മമാര്‍, വ്യാപാരികള്‍, പ്രവാസികള്‍, അന്യസംസ്ഥാന തൊഴിലാളികള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് ഘട്ടംഘട്ടമായാണ് വാക്സിനേഷന്‍ പൂര്‍ത്തീകരിച്ചത്. 

കോവിഡ് രോഗം ബാധിച്ച് 90 ദിവസം പൂര്‍ത്തീകരിക്കാത്തവരും വാക്സിനെടുക്കാന്‍ സഹകരിക്കാത്തവരുമൊഴിച്ച് മുഴുവന്‍ പേര്‍ക്കും ഒന്നാം ഡോസ് വാക്സിന്‍ നല്‍കിക്കഴിഞ്ഞു.

ഒന്നാം ഡോസ് വാക്സിന്‍ സ്വീകരിച്ച 5865 പേര്‍ക്ക് അവരുടെ സമയപരിധിയില്‍ വാക്സിന്‍ നല്‍കുന്നതോടെ ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ പേര്‍ക്കും രണ്ട് ഡോസ് വാക്സിന്‍ പൂര്‍ത്തീകരിക്കാന്‍ കഴിയും. ഡിസംബര്‍ ആദ്യവാരത്തോടെ ഇതിന് സാധിക്കുമെന്ന് പനങ്ങാട് മെഡിക്കല്‍ ഓഫീസര്‍ പി എന്‍ അപര്‍ണ്ണ അറിയിച്ചു.

ചടങ്ങില്‍ വൈസ് പ്രസിഡന്‍റ് ഇ വി ഖദീജക്കുട്ടി അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍ ഹരീഷ് ത്രിവേണി സ്വാഗതം പറഞ്ഞു. വികസനകാര്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍ ഷാജി കെ പണിക്കര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ പി ദിലീപ്കുമാര്‍, സിജു ആര്‍ സി, സാജിത കൊല്ലരുകണ്ടി, പനങ്ങാട് മെഡിക്കല്‍ ഓഫീസര്‍ അപര്‍ണ്ണ, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ തോമസ് മാത്യു, എസ്ഐ സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് അസിസ്റ്റന്‍റ് സെക്രട്ടറി ഗിരീഷ് കുമാര്‍ ഇ നന്ദി പറഞ്ഞു.

date