Skip to main content

ആസാദി കാ അമൃത് മഹോത്സവം ഉദ്ഘാടനം ചെയ്തു 

 

 

 

മുക്കം നഗരസഭയുടെ ആസാദി കാ അമൃത് മഹോത്സവത്തിൻ്റെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ പി.ടി. ബാബു നിർവഹിച്ചു. സ്വാതന്ത്ര്യദിനത്തിൻ്റെ 75 ആം വാർഷിക ആഘോഷത്തിൻ്റെ ഭാഗമായി ആസാദി കാ അമൃത് മഹോത്സവ് രാജ്യത്തുടനീളം സെപ്തംബർ 26 മുതൽ ഒക്ടോബർ 2 വരെ നടത്തുകയാണ്. ഇതിൻ്റെ ഭാഗമായി  ശുചീകരണ തൊഴിലാളികളെ ആദരിക്കൽ, ഹരിത കർമ്മ സേന ബോധവൽക്കരണം, പൊതു ശൗചാലയങ്ങളുടെ ശുചീകരണ പ്രവർത്തനങ്ങൾ എന്നിവ വരും ദിവസങ്ങളിൽ നടത്തും.

ആരോഗ്യ സ്ഥിരം സമിതി ചെയർപേഴ്സൺ പ്രജിത പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. ജെ.എച്ച്.ഐ അജീഷ് എ ആർ സ്വാഗതവും കൗൺസിലർമാരായ വേണുഗോപാലൻ മാസ്റ്റർ, ജോഷില, അനിതകുമാരി, വസന്തകുമാരി, ബിന്ദു, തുടങ്ങിയവർ പങ്കെടുത്തു.  നഗരസഭാ റവന്യു ഇൻസ്പെക്ടർ സുരേഷ് ബാബു നന്ദി പറഞ്ഞു.

date