Skip to main content

ഫിറ്റ് ഇന്ത്യ ഫ്രീഡം റൺ' സംഘടിപ്പിച്ചു

 

 

 

ആസാദി ക അമൃത് മഹോത്സവത്തിൻ്റെ ഭാഗമായി നെഹ്റു യുവകേന്ദ്ര  ജില്ലയിലെ വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ 'ഫിറ്റ് ഇന്ത്യ ഫ്രീഡം റൺ' സംഘടിപ്പിച്ചു.

ക്ലബ്ബുകളായ ഏതൻസ് വടകര, ഉദയ കൊടുവള്ളി, കെ എഫ് എ പന്തലായനി, സ്പാർക്സ് തോടന്നൂർ എന്നീ ക്ലബ്ബുകളുടെ അഭിമുഖ്യത്തിലാണ് വിവിധ ബ്ലോക്കുകളിൽ പരിപാടി നടന്നത്.

വടകരയിൽ വാർഡ് കൗൺസിലർ  സജിത. കെ, പന്തലായനി ബ്ലോക്കിൽ കൊയിലാണ്ടി എസ്.ഐ ഹെറോൾഡ് ജോർജ്, കൊടുവള്ളിയിൽ നാഷണൽ ലെവൽ  അത്ലറ്റിക്സ് താരം അനഘ എസ്.കെ, തോടന്നൂരിൽ വില്യാപള്ളി പഞ്ചായത്ത് മെമ്പർ ചന്ദ്രൻ മാസ്റ്റർ എന്നിവർ ഫ്ലാഗ് ഓഫ് നിർവ്വഹിച്ചു.

date