Skip to main content

 പി.എസ്.സി. 10-ാം ക്ലാസ്സ് ലെവല്‍ മെയിന്‍ പരീക്ഷാ പരിശീലനം

 

 

പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ 10-ാം ക്ലാസ്സ് ലെവല്‍ മെയിന്‍ പരീക്ഷക്ക് തയ്യാറെടുക്കുന്നവര്‍ക്ക് കോഴിക്കോട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ പരിശീലനം നല്‍കുന്നു.  പ്രിലിമിനറി പരീക്ഷയില്‍ യോഗ്യത നേടിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.  ലാസ്റ്റ് ഗ്രേഡ് തലത്തിലേക്കും ക്ലറിക്കല്‍ തലത്തിലേക്കും പ്രത്യേകം പരിശീലനം ഉണ്ടായിരിക്കും. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ സെപ്തംബര്‍ 30ന് വൈകുന്നേരം അഞ്ചു മണിക്ക് മുമ്പായി കോഴിക്കോട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ട് ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.

date