Skip to main content

ആദിവാസി മേഖലയിലെ വിദ്യാർത്ഥി കൾക്ക് ടാബുകൾ വിതരണം ചെയ്തു

 

പിന്നോക്ക ആദിവാസി മേഖലകളിലെ വിദ്യാർഥികൾക്കുള്ള മൂന്നാം ഘട്ട ടാബുകളുടെ വിതരണോദ്ഘാടനം  പേരാവൂരിൽ തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.വി.ഗോവിന്ദൻ മാസ്റ്റർ നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി. ദിവ്യ അധ്യക്ഷത വഹിച്ചു. ഡോ.വി.ശിവദാസൻ എം.പി പദ്ധതി വിശദീകരണം നടത്തി. ജില്ല കലക്ടർ എസ്.ചന്ദ്രശേഖർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിനോയ് കുര്യൻ, പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്  കെ.സുധാകരൻ, 
സംഘാടക സമിതി കൺവീനർ അഡ്വ. എം രാജൻ,  ടി കെ.ഗോവിന്ദൻ മാസ്റ്റർ, ഇരിട്ടി റൂറൽ ബാങ്ക് പ്രസിഡന്റ് കെ ശ്രീധരൻ, പി റോസ, ഷിബിൻ കാനായി, ടി വി ഐശ്വര്യ, പി.കെ.വിജയൻ, കെ വി സക്കീർ ഹുസൈൻ, കെ മോഹനൻ, ഡോ രതീഷ് കുമാർ, തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ പ്രോഗ്രസ്സീവ് ഹോമിയോപത് ഫോറം നൽകുന്ന തുകയുടെ ഏറ്റുവാങ്ങലും നടന്നു.
 ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ടുന്ന വിദ്യാർഥികൾ ക്ക്‌ ഇലക്ട്രോണിക്സ് പഠനോ പകരണങ്ങൾ ലഭ്യമാക്കാൻ ഡോ.വി.ശിവദാസൻ എം.പിയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന നെറ്റ് വർക്ക് പദ്ധതിയുടെ ഭാഗമായാണ് ടാബുകൾ വിതരണം ചെയ്തത്. പിന്നോക്ക ആദിവാസി മേഖലകളിലെ വിദ്യാർത്ഥികൾക്കുള്ള മൂന്നാം ഘട്ട ടാബുകളുടെ വിതരണോദ്ഘാടനമാണ്  പേരാവൂരിൽ സംഘടിപ്പിച്ചത്

date