Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

കോട്ടയം: സംസ്ഥാന സർക്കാരിന്റെ വികസന ക്ഷേമ പദ്ധതികളുടെ പ്രചാരണവുമായി ബന്ധപ്പെട്ട് കോട്ടയം ജില്ലാ ഇൻഫർമേഷൻ ഓഫീസ് സംഘടിപ്പിക്കുന്ന വിവിധ പരിപാടികളുടെ ഭാഗമായി താഴെ പറയുന്ന പ്രവൃത്തികൾക്ക് ക്വട്ടേഷൻ ക്ഷണിച്ചു. 

വീഡിയോ ചിത്രനിർമാണം: ജില്ലയിലെ വികസന പ്രവർത്തനങ്ങളെക്കുറിച്ച് അഞ്ച് മുതൽ പത്ത് മിനിറ്റ് വരെ ദൈർഘ്യമുള്ള എട്ട് വീഡിയോ ചിത്രങ്ങളുടെ നിർമാണം. ഷൂട്ടിംഗ്, റെക്കോഡിംഗ്, എഡിറ്റിംഗ്, മിക്‌സിംഗ്, കളറിംഗ് എന്നിവയടക്കം ഒരു ചിത്രത്തിന് വേണ്ടി വരുന്ന തുകയാണ്  രേഖപ്പെടുത്തേണ്ടത്. 

സോഷ്യൽ മീഡിയ പോസ്റ്റർ നിർമാണം: ജില്ലയിൽ കൈവരിച്ച പ്രധാന വികസന നേട്ടങ്ങളുടെ 120 പോസ്റ്ററുകൾ ഡിസൈൻ ചെയ്ത് തയാറാക്കണം. രണ്ട് പ്രവൃത്തികൾക്കും പ്രത്യേകം ക്വട്ടേഷൻ സമർപ്പിക്കണം. ഒക്ടോബർ ഏഴിന് വൈകിട്ട് അഞ്ചു വരെ കോട്ടയം ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ ക്വട്ടേഷൻ സ്വീകരിക്കും. വിശദവിവരങ്ങൾക്ക് ഫോൺ: 2562558.

date