Skip to main content

വിളിക്കാം... റവന്യൂ വകുപ്പ് കോള്‍ സെന്ററിന് ഇന്ന് തുടക്കം നമ്പര്‍: 1800 42 552 55

സംസ്ഥാനത്ത് റവന്യു വകുപ്പുമായി ബന്ധപ്പെട്ട  പരാതികളും അഭിപ്രായങ്ങളും ജനങ്ങള്‍ക്ക് ഇന്നു മുതല്‍  ഫോണില്‍ വിളിച്ചു പറയാം. ഇതിനായി തിരുവനന്തപുരത്ത്  വകുപ്പിന്റെ പ്രത്യേക  കോള്‍ സെന്റര്‍ ഇന്നു (01) പ്രവര്‍ത്തനം ആരംഭിക്കും. നമ്പര്‍: 1800 42 552 55

 രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെയാണ് കോള്‍ സെന്ററിന്റെ സൗകര്യം ലഭിക്കും. കോള്‍ എടുക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് പരിഹാരം കണ്ടെത്താന്‍ സാധിക്കുന്നവ ആണെങ്കില്‍ അങ്ങനെയും അല്ലെങ്കില്‍ ഫോണ്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയും  പരിഹാരം നിര്‍ദേശിക്കുമെന്ന് റവന്യൂ മന്ത്രി കെ. രാജന്‍ പറഞ്ഞു.   വിളിക്കുമ്പോള്‍ ഉടന്‍ പരിഹാരം ലഭിക്കാത്തവ എങ്കില്‍ 48 മണിക്കൂറിനുള്ളില്‍ ഈ പരാതിയുടെ കാള്‍ റെക്കോര്‍ഡ് ചെയ്ത് പരിശോധിച്ചു മറുപടി നല്‍കും.

date