Skip to main content

ഗാന്ധിജയന്തി ഖാദിമേള  ഒക്ടോബര്‍ 16 വരെ

 ഗാന്ധിജയന്തി  പ്രമാണിച്ച്   കേരള' ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍  ഒക്ടോബര്‍ 1  മുതല്‍  ഒക്ടോബര്‍ 16 വരെ ഗാന്ധിജയന്തി മേള നടത്തുകയാണ്. മേളയുടെ ഭാഗമായി ജില്ലയിലെ വില്പനശാലകളായ കെ.ജി.എസ് മാതാ ഷോപ്പിംഗ് ആര്‍ക്കേഡ് തൊടുപുഴ, കെ.ജി.എസ്  പൂമംഗലം ബില്‍ഡിങ് കാഞ്ഞിരമറ്റം ബൈപാസ് റോഡ്  തൊടുപുഴ,  കെ.ജി.എസ് കട്ടപ്പന ഗാന്ധി സ്‌ക്വയര്‍ കട്ടപ്പന എന്നിവിടങ്ങളില്‍ ഖാദി തുണിത്തരങ്ങള്‍ക്ക്  30 % വരെ  സര്‍ക്കാര്‍  റിബേറ്റ് ലഭ്യമാണ്  മേളയില്‍ ഉയര്‍ന്ന ഗുണനിലവാരത്തിലുള്ള ഖാദി കോട്ടണ്‍/ സില്‍ക്ക് സാരികള്‍ , ഷര്‍ട്ടിങ്ങുകള്‍, റെഡിമെയ്ഡ് ഷര്‍ട്ടുകള്‍ ,മുണ്ടുകള്‍, ബെഡ്ഷീറ്റുകള്‍, ഗ്രാമവ്യവസായ ഉത്പന്നങ്ങള്‍ മുതലായവ ലഭ്യമാണ്. സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ക്രെഡിറ്റ് വ്യവസ്ഥയില്‍ ഉത്പന്നങ്ങള്‍ വാങ്ങുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
 

date