Skip to main content

ആസാദി കാ അമൃത് മഹോത്സവം; ക്ലീന്‍ ഇന്ത്യാ ക്യാമ്പയിന്‍ വെള്ളിയാഴ്ച തുടങ്ങും

ആസാദി കാ അമൃത മഹോത്സവം പരിപാടിയുടെ ഭാഗമായി ജില്ലാ ഭരണകൂടം ക്ലീന്‍ ഇന്ത്യ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ ഒന്ന് മുതല്‍ 31 വരെയാണ് പരിപാടി. ജില്ലാ നെഹ്‌റു യുവ കേന്ദ്ര, ശുചിത്വ മിഷന്‍, ഹരിത കേരള മിഷന്‍, ഹരിത കര്‍മ്മ സേന, ജില്ലാ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റികള്‍, കോര്‍പറേഷന്‍, എന്‍എസ്എസ്, ക്ലീന്‍ കേരള കമ്പനി എന്നിവയുടെ പങ്കാളിത്തത്തോടെയാണ് പരിപാടി. യൂത്ത് ക്ലബുകള്‍, വായനശാലകള്‍, മറ്റു സാമൂഹിക സാംസ്‌കാരിക സംഘടനകള്‍ പരിപാടിയുടെ ഭാഗമാകും. നെഹ്രു യുവ കേന്ദ്ര അഫിലിയേഷനുള്ള ക്ലബ്ബുകള്‍ ശുചീകരണ പ്രര്‍ത്തനങ്ങള്‍ നടത്തുന്ന ഫോട്ടോയും റിപ്പോര്‍ട്ടും  nyc.nykskannur@gmail.com ലേക്ക് അയക്കണം. ജില്ലാതലത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വയ്ക്കുന്ന ക്ലബ്ബിന് പുരസ്‌കാരം നല്‍കും. ഫോണ്‍: 0497 2700881

date