Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍30-09-2021

മരം ലേലം

ദേശീയപാത എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ അധികാര പരിധിയിലെ തളിപ്പറമ്പ്- ശ്രീകണ്ഠാപുരം- ഇരിട്ടി റോഡില്‍ കരിമ്പം ഫാമിനടുത്തുള്ള വിവിധ മരങ്ങള്‍ ലേലം ചെയ്യുന്നു. ഒക്ടോബര്‍ ആറ് ഉച്ചക്ക് 12 മണിക്ക് ദേശീയപാത ഡിവിഷനിലാണ് ലേലം.  

സ്വയം തൊഴില്‍ വായ്പാ

സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട യുവതികള്‍ക്കായി നടപ്പാക്കുന്ന ആദിവാസി മഹിളാ സശാക്തീകരണ്‍ യോജന പദ്ധതിക്കു കീഴില്‍ സ്വയം തൊഴില്‍ വായ്പക്കായി അപേക്ഷ ക്ഷണിച്ചു.  വായ്പ പരമാവധി രണ്ട് ലക്ഷം രൂപ. പ്രായം 18നും 55നും മധ്യേ. കുടുംബ വാര്‍ഷിക വരുമാനം മൂന്ന് ലക്ഷം രൂപയില്‍ കവിയരുത്. പലിശ നാല് ശതമാനം. അപേക്ഷാ ഫോറത്തിനും വിശദ വിവരങ്ങള്‍ക്കുമായി കോര്‍പ്പറേഷന്റെ കണ്ണൂര്‍ ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0497 2705036, 9446778373

സീറ്റ് ഒഴിവ്

ഐ എച്ച് ആര്‍ ഡിയുടെ കീഴില്‍ ചീമേനി പള്ളിപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ബി എസ് സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി കോം കോ ഓപ്പറേഷന്‍, ബി കോം വിത്ത് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ എന്നീ കോഴ്സുകളില്‍ മെറിറ്റ് സീറ്റുകളില്‍  ഒഴിവുകള്‍ ഉണ്ട്. താല്‍പര്യമുള്ളവര്‍ കോളേജ് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 9447627191, 9447596129.

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാം

2000 ജനുവരി ഒന്നു മുതല്‍ 2021  ആഗസ്ത് 31 വരെയുള്ള കാലയളവില്‍ വിവിധ കാരണങ്ങളാല്‍ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാന്‍ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ടവര്‍ക്ക് (രജിസ്‌ട്രേഷന്‍ കാര്‍ഡില്‍ പുതുക്കേണ്ട മാസം 10/1999 മുതല്‍ 06/2021 വരെ രേഖപ്പെടുത്തിയവര്‍ക്ക്) സീനിയോറിറ്റിയോടെ രജിസ്‌ട്രേഷന്‍ പുതുക്കുന്നതിന് നവംബര്‍ 30 വരെ ഓണ്‍ലൈനായോ നേരിട്ടോ അപേക്ഷ സമര്‍പ്പിക്കാം. ഈ കാലയളവില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേനയോ അല്ലാതെയോ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി ലഭിച്ച് നിയമാനുസൃതം വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങുകയും എന്നാല്‍ ഈ സര്‍ട്ടിഫിക്കറ്റ് 90 ദിവസത്തിനുള്ളില്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാത്തതിനാല്‍ സീനിേയാറിറ്റി നഷ്ടപ്പെട്ടവര്‍ക്കും അപേക്ഷിക്കാം. വെബ്‌സൈറ്റ്:www.eemploymet.kerala.gov.in.

ദര്‍ഘാസ് ക്ഷണിച്ചു

കണ്ണൂര്‍ ഗവ.എഞ്ചിനീയറിംഗ് കോളേജിലെ പുതിയ ഫിറ്റ്‌നസ് സെന്ററില്‍ സിന്തറ്റിക് റബ്ബര്‍ ഫ്‌ളോറിംഗ് പ്രവൃത്തി ചെയ്യാന്‍ താല്‍പര്യമുള്ളവരില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു.  ഒക്‌ടോബര്‍ 26 ന് വൈകിട്ട് നാല് മണി വരെ് സ്വീകരിക്കും.

'ഹരിത കര്‍മസേനയോടൊപ്പം നടക്കാം' പരിപാടിക്ക് തുടക്കമായി

കരളാണ് കണ്ണൂര്‍ ക്ലീന്‍ ആവണം കണ്ണൂര്‍ എന്ന ശുചിത്വ ക്യാമ്പയിനിന്റെ ഭാഗമായി 'ഹരിത കര്‍മസേനയോടൊപ്പം നടക്കാം' ഗൃഹസന്ദര്‍ശന പരിപാടിക്ക് കോര്‍പ്പറേഷനില്‍ തുടക്കമായി. പരിപാടി ടെമ്പിള്‍ വാര്‍ഡില്‍ മേയര്‍ അഡ്വ. ടി ഒ മോഹനന്‍ ഉദ്ഘാടനം ചെയ്തു.

അജൈവ മാലിന്യ ശേഖരണ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഹരിത കര്‍മ്മ സേനയെ ശക്തിപ്പെടുത്തുന്നതിനും അജൈവ മാലിന്യങ്ങള്‍ വേര്‍തിരിച്ച് കൈമാറുന്നതിന് ബോധവല്‍ക്കരിക്കുന്നതിനുമാണ് പരിപാടി. ഹരിത കര്‍മ്മ സേനയോടൊപ്പം ജനപ്രതിനിധികളും ഗൃഹസന്ദര്‍ശനം നടത്തും. മേയറുടെ നേതൃത്വത്തില്‍ ഇരുപതിലധികം വീടുകളാണ് സന്ദര്‍ശിച്ചത്.

ചടങ്ങില്‍ ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ ഷമീമ ടീച്ചര്‍ അധ്യക്ഷയായി. ഡെപ്യൂട്ടി മേയര്‍ കെ ശബീന, കൗണ്‍സിലര്‍ എം പി രാജേഷ്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ രാഗേഷ് പലേരി വീട്ടില്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പ്രകാശന്‍, ഫഹദ് മുഹമ്മദ്, തളാപ്പ് റെസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സാമ്പത്തിക സഹായത്തിന് അപേക്ഷിക്കാം

വിമുക്തഭടന്‍മാരുടെ കുട്ടികള്‍ക്കുള്ള മെഡിക്കല്‍/എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷ പരിശീലനത്തിനുള്ള സാമ്പത്തിക സഹായത്തിന് ഈ വര്‍ഷത്തെ അപേക്ഷ ക്ഷണിച്ചു. 25 വയസില്‍ താഴെയുള്ള അവിവാഹിതരും തൊഴില്‍രഹിതരുമായവര്‍ക്ക് അപേക്ഷിക്കാം. എന്‍ട്രന്‍സ് പരീക്ഷ കമ്മീഷണര്‍ നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, കോച്ചിങ്ങ് നടത്തുന്ന സ്ഥാപനത്തിന്റെ മേധാവിയുടെ പരീക്ഷാ കോച്ചിങ്ങ് കാലയളവ് സൂചിപ്പിക്കുന്ന സാക്ഷ്യപത്രവും, ഫീസടച്ചതിന്റെ അസ്സല്‍ രസീതും സഹിതമുള്ള അപേക്ഷ നവംബര്‍ 20 നകം ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0497 2700069.

അമാല്‍ഗമേറ്റഡ് ഫണ്ട് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

തൊഴിലധിഷ്ഠിത/സാങ്കേതിക കോഴ്‌സുകളില്‍ പഠിക്കുന്ന വിമുക്തഭടന്‍മാരുടെ ആശ്രിതരില്‍ നിന്നും അമാല്‍ഗമേറ്റഡ് ഫണ്ട് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.  അപേക്ഷാ ഫോറം ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ ലഭിക്കും. നവംബര്‍ 20 വരെ അപേക്ഷ സ്വീകരിക്കും. ഫോണ്‍: 0497 2700069.

date