Skip to main content

ജലഗുണ നിലവാര പരിശോധന ലാബുകള്‍ക്ക് ഫണ്ട് അനുവദിച്ചു

മാനന്തവാടി നിയോജക മണ്ഡലത്തിലെ വിവിധ സ്‌കൂളുകളില്‍ ഹരിതകേരളം മിഷന്‍ മുഖേന ജലഗുണ നിലവാര പരിശോധന ലാബ് സ്ഥാപിക്കുന്നതിനായി ഒ.ആര്‍ കേളു എം.എല്‍.എയുടെ പ്രത്യേക വികസന നിധിയില്‍ നിന്നും 88,66,439 രൂപ അനുവദിച്ച് ഉത്തരവായി.  മാനന്തവാടി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, തലപ്പുഴ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, കാട്ടിക്കുളം ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, വെള്ളമുണ്ട ഗവ. മോഡല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, പനമരം ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, ദ്വാരക സേക്രട്ട് ഹാര്‍ട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, തൊണ്ടര്‍നാട് എം.ടി.ഡി.എം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്നീ വിദ്യാലയങ്ങളിലാണ് ലാബ് സജ്ജീകരിക്കുക.

date