Skip to main content

കർഷക കടാശ്വാസ കമ്മിഷൻ സിറ്റിംഗ്

കേരള സംസ്ഥാന കർഷക കടാശ്വാസ കമ്മിഷൻ 2021 ഒക്‌ടോബർ മാസത്തിൽ നടത്തുന്ന സിറ്റിംഗുകളുടെ വിശദാംശങ്ങൾചുവടെ.
സംസ്ഥാന കർഷക കടാശ്വാസ കമ്മിഷൻ 2021 ഒക്‌ടോബർ മാസത്തിൽ കോട്ടയം ജില്ലയിൽ സിറ്റിംഗ് നടത്തും. സിറ്റിംഗിൽ ചെയർമാൻ (റിട്ട.) കെ. അബ്രഹാം മാത്യുവും കമ്മീഷൻ അംഗങ്ങളും പങ്കെടുക്കും.
കോട്ടയം പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസിൽ 6, 7 തീയതികളിലാണ് സിറ്റിംഗ്. ഹിയറിംഗിന് ഹാജരാകുവാൻ നോട്ടീസ് ലഭിച്ചവർ ബന്ധപ്പെട്ട ധനകാര്യ സ്ഥാപനവുമായി ബന്ധപ്പെട്ട് ബാങ്ക് നൽകുന്ന വായ്പാ വിവരങ്ങളിൽ എന്തെങ്കിലും തർക്കം ഉണ്ടെങ്കിൽ ആവശ്യപ്പെട്ട രേഖകൾ സഹിതം കൃത്യ സമയത്ത് ഹാജരാകേണ്ടതാണ്.
സിറ്റിംഗിന് ഹാജരാകുന്നവർ നിർബന്ധമായും കൊവിഡ്-19 മാനദണ്ഡങ്ങൾ പാലിക്കേണ്ടതാണ്.
പി.എൻ.എക്സ്. 3595/2021

date