Skip to main content

സി.പി. നായരുടെ നിര്യാണത്തിൽ മന്ത്രി ജി.ആർ. അനിൽ അനുശോചനം രേഖപ്പെടുത്തി

കേരളത്തിലെ സിവിൽ സർവീസ് മേഖലയിൽ ജനകീയ ഇടപെടലിലൂടെ ശ്രദ്ധേയനായ വ്യക്തിത്വമായിരുന്നു മുൻ ചീഫ് സെക്രട്ടറി സി.പി. നായരെന്ന് ഭക്ഷ്യപൊതു വിതരണ വകുപ്പ് മന്ത്രി അനുശോചന സന്ദേശത്തിൽ അഭിപ്രായപ്പെട്ടു.
സബ് കളക്ടറായി തുടങ്ങി ചീഫ് സെക്രട്ടറിവരെ എത്തിയ അദ്ദേഹം ഭരണ രംഗത്ത് നൽകിയ സംഭാവനകൾ വിലപ്പെട്ടതാണ്. ഭരണനൈപുണ്യവും സത്യസന്ധതയും അദ്ദേഹത്തെ വ്യത്യസ്തനാക്കി. ഔദ്യോഗിക തിരക്കുകൾക്കിടയിലും നല്ല സാഹിത്യരചനകൾക്കായി സമയം കണ്ടെത്തിയിരുന്ന വ്യക്തിയായിരുന്ന അദ്ദേഹം. സരസ സംഭാഷണങ്ങളിലൂടെ കേൾവിക്കാരെ ചിന്തിപ്പിക്കുന്ന പ്രസംഗ ശൈലിമായിരുന്നു അദ്ദേഹത്തിന്റേത്. കേരളീയ പൊതു സമൂഹത്തിന് തീരാനഷ്ടമാണ് സി.പി. നായരുടെ വിയോഗം ദീപ്തമായ അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അന്ത്യാഞ്ജലികൾ അർപ്പിക്കുന്നു. കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും ദു:ഖത്തിൽ പങ്കു ചേരുന്നതായും മന്ത്രി പറഞ്ഞു.
പി.എൻ.എക്സ്. 3632/2021

 

date