Skip to main content

സി.പി. നായരുടെ നിര്യാണത്തിൽ മന്ത്രി കെ. രാധാകൃഷ്ണൻ അനുശോചനം രേഖപ്പെടുത്തി

മുൻ ചീഫ് സെക്രട്ടറിയും, ദേവസ്വം കമ്മീഷണറും, ഭരണപരിഷ്‌കാര കമ്മീഷൻ അംഗവുമായിരുന്ന സി.പി നായർ വിടപറഞ്ഞിരിക്കുന്നു. ഇംഗ്ലീഷിൽ എം.എ. ഒന്നാം റാങ്കോടെ പാസ്സായ അദ്ദേഹം മൂന്നുവർഷം കോളേജ് അദ്ധ്യാപകനായിരുന്നു. 1962-ൽ ഐ.എ.എസ്. നേടിയ സി.പി സബ് കലക്ടർ, തിരുവനന്തപുരം ജില്ലാ കലക്ടർ, സിവിൽ സപ്ലൈസ് ഡയറക്ടർ, കൊച്ചി തുറമുഖ ട്രസ്റ്റ് ഡെപ്യൂട്ടി ചെയർമാൻ, മുഖ്യമന്ത്രിയുടെ സെക്രട്ടറി, ആഭ്യന്തരവകുപ്പ് സെക്രട്ടറി, ചീഫ് സെക്രട്ടറി തുടങ്ങിയ വിവിധ പദവികളിലിരുന്നു സ്തുത്യർഹമായ സേവനം നടത്തി.
ഞാൻ ആദ്യമായി മന്ത്രിയായി ചുമതല വഹിച്ച 1996-ലെ  ഇ.കെ നായനാർ സർക്കാരിന്റെ കാലത്ത് ചീഫ് സെക്രട്ടറിയായിരുന്ന അദ്ദേഹവുമായി അടുത്തിടപഴകാൻ എനിക്ക് അവസരം ലഭിച്ചിരുന്നു.കഴിഞ്ഞ ദിവസവും അദ്ദേഹം എന്നോട് സംസാരിച്ചത്  നല്ല പ്രസരിപ്പോടെയായിരുന്നു.
എന്നെ സംബന്ധിച്ചിടത്തോളം വ്യക്തിപരമായ  ഒരു തീരനഷ്ടം തന്നെയാണ് ഈ വേർപാട്. സി.പി.നായരുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതോടൊപ്പം കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്ക് ചേരുകയും ചെയ്യുന്നു-മന്ത്രി പറഞ്ഞു.
പി.എൻ.എക്സ്. 3633/2021
 

date