Skip to main content

സി.പി. നായരുടെ നിര്യാണത്തിൽ ചീഫ് സെക്രട്ടറി അനുശോചനം രേഖപ്പെടുത്തി

സി പി നായരുടെ നിര്യാണത്തിൽ ചീഫ് സെക്രട്ടറി ഡോ. വി. പി. ജോയ് അനുശോചനം രേഖപ്പെടുത്തി. കേരളത്തിന്റെ ഭരണരംഗത്ത് ദിശാബോധം നൽകുന്ന പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചിരുന്ന പ്രഗത്ഭനായ ഭരണകർത്താവായിരുന്നു അദ്ദേഹം. സാഹിത്യരംഗത്തും, സാമൂഹിക- സാംസ്‌കാരികരംഗങ്ങളിലും അദ്ദേഹം തനതായ വ്യക്തിമുദ്ര പതിപ്പിച്ചു. ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ചതിനുശേഷവും ഐഎഎസ് ഉദ്യോഗാർത്ഥികൾക്കും യുവ ഐഎഎസ് ഉദ്യോഗസ്ഥർക്കും മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നതിൽ അദ്ദേഹം ശ്രദ്ധാലുവായിരുന്നു. കേരളത്തിന്റെ വികസനരംഗത്തും സദ്ഭരണത്തിലും അദ്ദേഹത്തിന്റെ സംഭാവനകൾ ശ്രദ്ധേയമാണ്. അദ്ദേഹത്തിന്റെ വിയോഗം നികത്താനാവാത്ത നഷ്ടം ആണെന്ന് ചീഫ് സെക്രട്ടറി അനുശോചന സന്ദേശത്തിൽ രേഖപ്പെടുത്തി.
പി.എൻ.എക്സ്. 3634/2021

date