Skip to main content

വയോശ്രേഷ്ഠ സമ്മാൻ കേരളത്തിന്

ഈ വർഷത്തെ ദേശീയ വയോ ശ്രേഷ്ഠ പുരസ്‌കാരം കേരളത്തിന് ലഭിച്ചു. ന്യൂഡൽഹി വിജ്ഞാൻ ഭവനിൽ നടന്ന ചടങ്ങിൽ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡുവിൽ നിന്ന് സാമൂഹ്യ നീതി വകുപ്പ്  സെക്രട്ടറി റാണി ജോർജ് പുരസ്‌കാരം ഏറ്റുവാങ്ങി.  മെയിന്റനൻസ് & വെൽഫെയർ ഓഫ് പാരന്റ്സ് & സീനിയർ സിറ്റിസൺസ് ആക്ട് 2007 നടപ്പാക്കുന്നതിൽ മികച്ച പ്രകടനം കാഴ്ച്ചവച്ചതിനാണ് കേരളത്തിന് ദേശീയ പുരസ്‌ക്കാരം ലഭിക്കുന്നത്.  കേന്ദ്ര സാമൂഹ്യനീതി ശാക്തീകരണ മന്ത്രാലയമാണ് പുരസ്‌ക്കാരം നൽകുന്നത്. വയോധികർക്ക് വേണ്ടി സംസ്ഥാനം നടപ്പിലാക്കിയ വിവിധ പദ്ധതികൾക്കുള്ള അംഗീകാരമാണ് ഈ പുരസ്‌ക്കാരം.
പി.എൻ.എക്സ്. 3635/2021
 

date