Skip to main content

ക്ലീന്‍ ഇന്ത്യ' ക്യാമ്പയിന് ജില്ലയില്‍ തുടക്കം

'

ആസാദി കാ അമൃത് മഹോത്സവ്' പരിപാടിയുടെ ഭാഗമായി കേന്ദ്ര യുവജന കാര്യ കായികമന്ത്രാലയം ആവിഷ്‌കരിച്ച 'ക്ലീന്‍ ഇന്ത്യ'  ക്യാമ്പയിന് ജില്ലയില്‍ തുടക്കമായി. ക്യാമ്പയിനിന്റെ ലോഗോ പ്രകാശനം ചെയ്തു ജില്ലാകലക്ടര്‍ വി.ആര്‍ പ്രേം കുമാര്‍ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു. പൊതുസ്ഥലങ്ങള്‍ മാലിന്യമുക്തമാക്കുന്നതിനും പുനരുപയോഗിക്കാനാവാത്ത പ്ലാസ്റ്റിക് മാലിന്യങ്ങള്‍ യുവജന-പൊതു പങ്കാളിത്തത്തോടെ നീക്കം ചെയ്യുന്നതിനുമാണ് കേന്ദ്ര യുവജന കാര്യ കായികമന്ത്രാലയം 'ക്ലീന്‍ ഇന്ത്യ'  ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്.
 

ഒക്ടോബര്‍ ഒന്ന് മുതല്‍ 31 വരെ ഒരു മാസം നീണ്ടു നില്‍ക്കുന്ന  ക്യാമ്പയിന്‍ നെഹ്റു യുവ കേന്ദ്ര, ശുചിത്വ മിഷന്‍, ഹരിത കേരള മിഷന്‍, നാഷണല്‍ സര്‍വീസ് സ്‌കീം, യൂത്ത് ക്ലബുകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണത്തോടെയാണ് സംഘടിപ്പിക്കുക. ക്യാമ്പയിനിന്റെ ഭാഗമായി വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, ചരിത്രസ്മാരകങ്ങള്‍, സ്‌കൂളുകള്‍, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍, ബസ് സ്റ്റാന്‍ഡ് തുടങ്ങിയ കേന്ദ്രങ്ങള്‍ നാഷണല്‍  യൂത്ത് വളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ പ്ലാസ്റ്റിക് മുക്തമാക്കും. പൊതുജലാശയങ്ങളിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുകയും ജലസംരക്ഷണത്തെക്കുറിച്ചു ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുകയുമാണ് ക്യാമ്പയിനിങിന്റെ മറ്റൊരു ലക്ഷ്യം.

date