Skip to main content

*ട്രൈബല്‍ വാക്സിനേഷന്‍ ഡ്രൈവ് ഇന്ന് (ചൊവ്വ) മുതല്‍*

 

 

ജില്ലയില്‍ ചൊവ്വാഴ്ച്ച മുതല്‍ പന്ത്രണ്ടാം തീയതി വരെ ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ താലൂക്ക്തലത്തില്‍ ട്രൈബല്‍ വാക്സിനേഷന്‍ ഡ്രൈവ് സംഘടിപ്പിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. ഒക്ടോബര്‍ 5,6 തീയതികളില്‍ മാനന്തവാടി താലൂക്കിലും 7,8 തീയതികളില്‍ ബത്തേരി താലൂക്കിലും 11,12 തീയതികളില്‍ കല്‍പ്പറ്റ താലൂക്കിലുമാണ് സ്‌പെഷ്യല്‍ കോവിഡ് വാക്സിനേഷന്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്. മാനന്തവാടി താലൂക്കില്‍ ചൊവ്വാഴ്ച്ച 9 കേന്ദ്രങ്ങളിലും ബുധനാഴ്ച്ച 10 കേന്ദ്രങ്ങളിലും വാക്സിനേഷന്‍ നടത്തും. എല്ലാ കേന്ദ്രങ്ങളിലും കോവിഷില്‍ഡ് വാക്‌സിനാണ് നല്‍കുക. രണ്ടാം ഡോസ് എടുക്കാന്‍ വരുന്നവര്‍ ഒന്നാം ഡോസ് എടുക്കുമ്പോള്‍ നല്‍കിയ അതെ മൊബൈല്‍ നമ്പര്‍ തന്നെ നല്‍കേണ്ടതാണ്. ഇത് വരെ ഒന്നാം ഡോസ് വാക്സിന്‍ എടുക്കാന്‍ ബാക്കിയുള്ള മുഴുവന്‍ കോളനിവാസികളും ഒന്നാം ഡോസ് എടുത്ത് 84 ദിവസം കഴിഞ്ഞ രണ്ടാം ഡോസ് എടുക്കാന്‍ അര്‍ഹരായവരും ഈ യജ്ഞത്തില്‍ പങ്കാളികളവാണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആവശ്യപ്പെട്ടു.

 

date