Post Category
*തൊഴിലധിഷ്ഠിത കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു*
മീനങ്ങാടി ഗവ. പോളിടെക്നിക് കോളേജില്‍ ഒക്ടോബറില്‍ തുടങ്ങുന്ന ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്സിന്റെ രണ്ടാം ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇലക്ട്രിക്കല്‍ വയറിങ് ആന്‍ഡ് സര്‍വീസിങ് (വയര്‍മാന്‍ ലൈസന്‍സിങ് കോഴ്സ് - 10 മാസം കാലാവധി), റെഫ്രിജറേഷന്‍ ആന്റ് എയര്‍ കണ്ടീഷന്‍ (6 മാസം കാലാവധി) എന്നീ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. എസ്.എസ്.എല്‍.സി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസുമായോ, 04936 248100, 9744134901, 9847699720 എന്ന നമ്പറിലോ ബന്ധപ്പെടേണ്ടതാണ്.
date
- Log in to post comments