Skip to main content

 *ജില്ലാ പഞ്ചായത്ത് പദ്ധതികൾ സമയബന്ധിതമായി പൂര്‍ത്തീകരിക്കും*

 

 

ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ കീഴിലെ 2021-22 സാമ്പത്തിക വര്‍ഷത്തെ 11 കോടിയുടെ വിവിധ പദ്ധതികള്‍ സമയ ബന്ധിതമായി പൂര്‍ത്തീകരിക്കുവാന്‍ സ്റ്റാന്റിംഗ് കമ്മിറ്റി അവലോകന യോഗത്തില്‍ തീരുമാനമായി. പദ്ധതി പൂര്‍ത്തീകരണവുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി വിളിച്ചു ചേര്‍ത്ത ജില്ലാ നിര്‍വ്വഹണ ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. അവലോകന യോഗം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.

സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളായ എ.എന്‍. സുശീല, സിന്ധു ശ്രീധരന്‍, ജില്ലാ ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്റ്റ് ഡയറക്ടര്‍, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍, ജില്ലാ പട്ടിക ജാതി വികസന ഓഫീസര്‍, ഐ.റ്റി.ഡി.പി ജില്ലാ ഓഫീസര്‍, കുടുംബശ്രീ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍, ജില്ലാ വനിതാ വികസന മേധാവി പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

date