ആസാദി ക രംഗോലി പ്രദര്‍ശനം എ.എം. ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു
ആലപ്പുഴ: ഗാന്ധിജയന്തി ദിനാഘോഷത്തിന്റെയും സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെയും ഭാഗമായി വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച മെഗാ ചരിത്ര ചിത്ര പ്രദര്‍ശനം ആസാദി ക രംഗോലി ആലപ്പുഴ ലിയോ തേര്ട്ടീന്ത് സ്കൂളില്‍ എ.എം. ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു.
ജില്ലയിലെ വിവിധ സ്കൂളുകളില്‍ നിന്നുള്ള 28 ചിത്ര കലാ അധ്യാപകരുടെ നേതൃത്വത്തില്‍ ഏഴു ദിവസം നീണ്ടു നിന്ന ക്യാമ്പില്‍ തയ്യാറാക്കിയ 90 ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്. നാല് വിദ്യാഭ്യാസ ജില്ലകളിലായി നടന്ന ചിത്ര രചനാ ക്യാമ്പില്‍ രക്ഷാകര്‍ത്താക്കളും വിദ്യാര്‍ഥികളും പൊതുജനങ്ങളും പങ്കുചേര്‍ന്നു. ഇന്‍ഫര്‍മേഷന്‍- പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിച്ചിരിക്കുന്ന പ്രദര്‍ശനം . നാളെ (ഒക്ടോബര്‍ നാല്) സമാപിക്കും.
എച്ച്. സലാം എം.എല്‍.എ, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സൗമ്യ രാജ്, ജില്ലാ സാമൂഹ്യ ശാസ്ത്ര കൗണ്‍സില്‍ സെക്രട്ടറി ഐസക് ഡാനിയല്‍, വാര്‍ഡ് കൗണ്‍സിലര്‍ അഡ്വ. റീഗോ രാജു, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.ആര്. ഷൈല, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എം.കെ. പ്രസന്നന്, വിദ്യാഭ്യാസ വകുപ്പിലെ മറ്റ് ഉദ്യോഗസ്ഥര്‍, സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ സന്നിഹിതരായി.
- Log in to post comments