Skip to main content

ഗാന്ധിജയന്തി ദിനത്തില്‍ സര്‍വ്വ ധര്‍മ്മ സമഭാവനാ ശാന്തിയാത്ര നടത്തി 

ആലപ്പുഴ:  ഗാന്ധിജയന്തി ദിനത്തില്‍ കേരളാ സര്‍വോദയമണ്ഡലത്തിന്റെ നേതൃത്വത്തില്‍ മത സൗഹാർദ്ദ സന്ദേശവുമായി   സര്‍വ്വ ധര്‍മ്മ സമഭാവനാ ശാന്തിയാത്ര നടത്തി. 

ആലപ്പുഴ കളക്ടറേറ്റിലെ സ്മൃതി മണ്ഡപത്തില്‍ ജില്ലാ കളക്ടര്‍ എ. അലക്സാണ്ടര്‍ കേരള സര്‍വോദയ മണ്ഡലം സംസ്ഥാന സെക്രട്ടറി എച്ച്. സുധീറിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. 

എ.ഡി.എം ജെ. മോബി  ആശംസ നേര്‍ന്നു. മുല്ലയ്ക്കല്‍ സീറോ ജംഗ്ഷനിലെ ക്വിറ്റ് ഇന്ത്യ സ്മാരകത്തില്‍ ശാന്തി യാത്ര സമാപിച്ചു. 

 സര്‍വോദയ മണ്ഡലം ജില്ലാ പ്രസിഡന്റ് എം.ഇ. ഉത്തമക്കുറുപ്പ്, സെക്രട്ടറി എം.ഡി. സലിം, മിത്രമണ്ഡലം പ്രസിഡന്റ് ജി. മുകുന്ദന്‍ പിള്ള, സെക്രട്ടറി പി.എ. കുഞ്ഞുമോന്‍, ബി.ആര്‍. കൈമള്‍ കരുമാടി, സബര്‍മതി ചെയര്‍മാന്‍ രാജു പള്ളിപ്പറമ്പില്‍, മുന്‍ കൗണ്‍സിലര്‍ ഐ. ലത, ഗാന്ധിയന്‍ ദര്‍ശനവേദി ചെയര്‍മാന്‍ ബേബി പാറക്കടന്‍, ഉമ്മന്‍ ജെ. മെടാരം, പി.എസ്. കുറുപ്പ്, ജില്ലാ വൈസ് പ്രസിഡന്റ് മണിയമ്മ ട്രഷറർ ബാലചന്ദ്രന്‍ തോട്ടപ്പള്ളി, ചന്ദ്രശേഖരക്കുറുപ്പ്, രാജേന്ദ്രന്‍, ഇഗ്നേഷ്യസ്, പി.ജെ. ബഞ്ചമിന്‍ മീഡിയാ കോ- ഓര്‍ഡിനേറ്റര്‍ എ.പി. നൗഷാദ് എന്നിവര്‍ നേതൃത്വം നല്‍കി.

date