Skip to main content

അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ: ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എജ്യുക്കേഷന്‍ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. പി.എസ്.സി. അംഗീകാരമുള്ള കോഴ്സിന്റെ മെറിറ്റ്/ മാനേജ്മെന്റ് സീറ്റുകളിലേക്ക് എസ്.എസ്.എല്‍.സി, പ്ലസ് ടു (രണ്ടാം ഭാഷ ഹിന്ദിയില്‍ 50 ശതമാനം മാര്‍ക്ക്) യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. 

ഭൂഷണ്‍, സാഹിത്യവിശാരദ്, പ്രവീണ്‍, സാഹിത്യാചാര്യ, ഹിന്ദി ബി.എ, എം.എ എന്നിവയുള്ളവരെയും പരിഗണിക്കും. പ്രായം 17നും 35നും മധ്യേ. പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്ക് അഞ്ചു വര്‍ഷവും മറ്റു പിന്നാക്ക വിഭാഗക്കാര്‍ക്ക്  മൂന്നു വര്‍ഷവും വയസ്സിളവ് ലഭിക്കും. അര്‍ഹ വിഭാഗങ്ങളില്‍പെട്ടവര്‍ക്ക് ഇ-ഗ്രാന്റ് വഴി ഫീസ് ആനുകൂല്യവും ലഭിക്കും. ഒക്ടോബര്‍ 20നകം അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 04734-296496, 8547126028.

date