Skip to main content

തണ്ണീര്‍ മുക്കത്ത് 101 കാലിത്തൊഴുത്തുകളുടെ  നിര്‍മാണത്തിന് തുടക്കം; എ.എം ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു 

 

ആലപ്പുഴ: തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഗുണഭോക്താക്കള്‍ക്ക് വായ്പ ലഭ്യമാക്കി നിര്‍മിക്കുന്ന 101 കാലിത്തൊഴുത്തുകളുടെ നിര്‍മാണോദ്ഘാടനവും ഗുണഭോക്തൃ സംഗമവും എ.എം. ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു. കാത്തലിക് സിറിയന്‍ ബാങ്കുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. 

അപേക്ഷ നല്‍കിയ 165 പേല്‍ 101 പേര്‍ക്ക് ആദ്യഘട്ടത്തില്‍ വായ്പ അനുവദിച്ചു. മൂന്നുമാസം കൊണ്ട് 101 തൊഴുത്തുകളുടെ നിര്‍മാണം പൂര്‍ത്തിയാകും. 

ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ. മഞ്ജുള അധ്യക്ഷത വഹിച്ചു. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് വി.ജി. മോഹനന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പ്രവീണ്‍ ജി. പണിക്കര്‍, കാത്തലിക് സിറിയന്‍ ബാങ്ക് സോണല്‍ മാനേജര്‍ ജോബിന്‍സ് ചിറക്കല്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date