Skip to main content

ഓമല്ലൂര്‍ പന്ന്യാലി വാര്‍ഡില്‍ നഴ്സറി ആരംഭിച്ചു

=മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ് പദ്ധതി പ്രകാരം ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ പന്ന്യാലി വാര്‍ഡില്‍ നഴ്സറി ആരംഭിച്ചു. 1000 ഗ്രാഫ്റ്റ് ചെയ്ത പ്ലാവിന്‍ തൈകള്‍ ഉല്‍പാദിപിച്ച് അടുത്ത വര്‍ഷം പരിസ്ഥിതി ദിനത്തില്‍ ഗ്രാമപഞ്ചായത്തിലെ എല്ലാ വാര്‍ഡിലെയും വീടുകളില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ നട്ടു പരിപാലിക്കുന്നതാണ് ഈ പദ്ധതി. ഗം ലെസ്(കറയില്ലാത്ത) ഇനത്തിലുള്ള തൈകളാണ് ഉല്‍പാദിപിക്കുന്നത്. ഗ്രാഫ്റ്റ് ചെയ്ത പ്ലാവിന്‍ നഴ്സറിക്കു പുറമേ ഗ്രാഫ്റ്റ് ചെയ്ത മാവിന്‍ തൈകള്‍ ഉള്‍പെടെ നാലായിരം തൈകളാണ് ഉല്‍പാദിപിക്കുന്നതിന് പഞ്ചായത്ത് ലക്ഷ്യമിട്ടിരിക്കുന്നത്.

date