Skip to main content

ഇലവുംതിട്ട മൂലൂര്‍ സ്മാരകത്തില്‍  വിദ്യാരംഭ ചടങ്ങും കവിസമ്മേളനവും

ഇലവുംതിട്ടയിലെ സരസകവി മൂലൂര്‍ സ്മാരകത്തില്‍ ഒക്ടോബര്‍ 15 വിജയദശമി ദിനത്തില്‍ വിദ്യാരംഭ ചടങ്ങുകളും കവി സമ്മേളനവും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടക്കും. ശ്രീനാരായണ ഗുരുവിന്റെ പാദുകങ്ങള്‍ ആദരപൂര്‍വ്വം സൂക്ഷിച്ചിട്ടുള്ള (കേരളവര്‍മ്മ സൗധം) മൂലൂര്‍ സ്മാരകത്തിലെ വിദ്യാരംഭ ചടങ്ങില്‍ കോവിഡ് സാഹചര്യത്തില്‍ പുറമേനിന്നുള്ള ആചാര്യന്മാര്‍ ഉണ്ടാകില്ലെന്ന് മൂലൂര്‍ സ്മാരക സെക്രട്ടറി അറിയിച്ചു. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് വിദ്യാരംഭം നടത്തേണ്ട കുഞ്ഞുങ്ങള്‍ക്ക് മാതാപിതാക്കളോ കുടുംബത്തിലെ മൂത്തവരോ ആദ്യാക്ഷരം കുറിപ്പിക്കുന്നതിനുള്ള സൗകര്യം മൂലൂര്‍ സ്മാരകത്തില്‍ ഒരുക്കും.  വിദ്യാരംഭ ചടങ്ങുകള്‍ക്കു ശേഷം കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് കവി സമ്മേളനം ഉണ്ടായിരിക്കും. കവി സമ്മേളനത്തില്‍ സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ഭാഗമായി നടത്തിയ ഫ്രീഡം 75 ക്വിസ് പ്രോഗ്രാമിലെ വിജയികള്‍ക്കു സമ്മാനം നല്‍കും.

 

date