Skip to main content

കുറ്റകൃത്യങ്ങള്‍ക്ക് ഇരയായവര്‍ക്കുള്ള സഹായം;  ബോധവത്ക്കരണ ബോര്‍ഡുകള്‍ സ്ഥാപിച്ചു

കുറ്റകൃത്യങ്ങള്‍ക്ക് ഇരയായവരുടേയും കുറ്റകൃത്യങ്ങള്‍ക്ക് ഇരയായി മരണപ്പെട്ടവരുടേയും ഇരയായി മരണപ്പെട്ടവരുടേയും ആശ്രിതര്‍ക്കുള്ള ധനസഹായം, കുറ്റകൃത്യങ്ങള്‍ക്ക് ഇരയായവരുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ ധനസഹായം എന്നിവയെ സംബന്ധിച്ചും വിവിധ പ്രൊബേഷന്‍ സേവനങ്ങള്‍, വിവിധ ധനസഹായ പദ്ധതികള്‍ എന്നിവയെ സംബന്ധിച്ചുമുള്ള ബോധവത്ക്കരണ ബോര്‍ഡുകള്‍ ജില്ലയിലെ വിവിധ കോടതി പരിസരങ്ങളിലും പത്തനംതിട്ട പോലീസ്  സ്റ്റേഷനിലും സ്ഥാപിച്ചു.   സാമൂഹ്യനീതി വകുപ്പ് പത്തനംതിട്ട  ജില്ലാ പ്രൊബേഷന്‍ ഓഫീസ് നേര്‍വഴി പദ്ധതി പ്രകാരമാണ് ബോര്‍ഡുകള്‍ സ്ഥാപിച്ചത്. പത്തനംതിട്ട ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ സി.എസ് സുരേഷ്‌കുമാര്‍, പ്രൊബേഷന്‍  അസിസ്റ്റന്റ് അനുപമ, ഷീജ, ജെ.ബിജു എന്നിവര്‍ പങ്കെടുത്തു.

 

date