Skip to main content

ഡെപ്യൂട്ടേഷൻ നിയമനം

കേരള സർക്കാർ സ്ഥാപനമായ സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൽ ഒന്നാംഗ്രേഡ് അസിസ്റ്റന്റ് തസ്തികയിൽ 35600-75400 ശമ്പള സ്‌കെയിലിൽ ഡെപ്യൂട്ടേഷൻ നിയമനത്തിന് സർക്കാർ വകുപ്പുകളിൽ ജോലി ചെയ്യുന്ന ബിരുദ യോഗ്യതയുള്ള ക്ലറിക്കൽ ജീവനക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. നിർദ്ദിഷ്ട അപേക്ഷഫോമിൽ ഓഫീസ് മേധാവി മുഖേനയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഡയറക്ടർ, കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്, സംസ്‌കൃത കോളേജ് കാമ്പസ്, പാളയം, തിരുവനന്തപുരം - 34 എന്ന വിലാസത്തിൽ ഒക്ടോബർ 25 നകം അപേക്ഷ ലഭിക്കണം. ഫോൺ: 0471 233790, മൊബൈൽ: 8547971483.
പി.എൻ.എക്സ്. 3671/2021
 

date