Skip to main content

ജില്ലയില്‍ 16 ഗ്രാമപഞ്ചായത്തുകള്‍ക്ക് ഒ.ഡി.എഫ് പ്ലസ് പദവി പ്രഖ്യാപനം ഇന്ന് നടക്കും

 

ഗാന്ധിജയന്തിവാരാഘോഷത്തോടനുബന്ധിച്ച് ജില്ലയില്‍ 16 ഗ്രാമപഞ്ചായത്തുകള്‍ക്ക് ഒ.ഡി.എഫ് പ്ലസ് പദവി (മോഡല്‍ ഫൈവ് സ്റ്റാര്‍) പ്രഖ്യാപിച്ചു. ഖര - ദ്രവ മാലിന്യ സംസ്‌കരണത്തില്‍ മികച്ച സംവിധാനങ്ങളൊരുക്കി ഗ്രാമീണമേഖലയില്‍ വൃത്തിയുള്ള പൊതുയിടങ്ങള്‍ ഒരുക്കിയ ഗ്രാമപഞ്ചായത്തുകള്‍ക്കാണ് ഒ.ഡി.എഫ് പ്ലസ് പദവി ലഭിച്ചക്കുന്നത്. കരുളായി, ഒതുക്കുങ്ങല്‍, തവനൂര്‍, മാറഞ്ചേരി, ആലങ്കോട്, വെട്ടം, എ.ആര്‍ നഗര്‍, എടപ്പാള്‍, മുതുവല്ലൂര്‍, വട്ടംകുളം, പുറത്തൂര്‍, പുല്‍പ്പറ്റ, നന്നമ്പ്ര, വാഴക്കാട്, മൊറയൂര്‍, കീഴാറ്റൂര്‍ പഞ്ചായത്തുകള്‍ക്കാണ് പദവി ലഭിച്ചത്. ഒ.ഡി.എഫ് പ്ലസ് പദവിയുടെ പ്രഖ്യാപനം ഇന്ന് (ഒക്‌ടോബര്‍ അഞ്ച്) നടക്കും. ഒ.ഡി.എഫ് പദവി വില്ലേജ് അടിസ്ഥാനത്തിലാണ് ഗ്രാമപഞ്ചായത്തുകള്‍ സ്വയം പ്രഖ്യാപിച്ചത്. ശുചിത്വ മാലിന്യ പരിപാലന രംഗത്ത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് മികച്ച പ്രവര്‍ത്തനം നടത്തുന്ന പഞ്ചായത്തുകളാണ് പദവി സ്വയം പ്രഖ്യാപിച്ചത്.
 

ഒ.ഡി.എഫ് പ്ലസ് മോഡല്‍ പദവി പ്രഖ്യാപിച്ച മേല്‍ വില്ലേജുകള്‍ക്ക് പുറമേ 19 വില്ലേജുകള്‍ ഒ.ഡി.എഫ് പ്ലസ് (ത്രീ സ്റ്റാര്‍) പദവിയും അഞ്ച് വില്ലേജുകള്‍ ഒ.ഡി.എഫ് പ്ലസ് (വണ്‍ സ്റ്റാര്‍) പദവിയും പ്രഖ്യാപിച്ചു. പ്രഖ്യാപനം നടത്തിയ പഞ്ചായത്തുകളില്‍ ജില്ലാ കലക്ടര്‍ നിയോഗിച്ച പരിശോധന ടീം പരിശോധിച്ച് ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ സാക്ഷ്യപത്രം നല്‍കും.

date