Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

പട്ടികജാതി വികസന വകുപ്പിന്റെ തൃശൂര്‍ ജില്ലയിലെ വരവൂര്‍ ഐ.ടി.ഐ യില്‍ ഫോട്ടോസ്റ്റാറ്റ് മെഷിന്‍ റിപ്പയര്‍ ചെയ്യുന്നതിന് സ്ഥാപനങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷനുകളില്‍ ഓരോ ഐറ്റത്തിനും ലഭിക്കേണ്ട തുകയും, ആകെ തുകയും കാണിക്കേണ്ടതും, ക്വട്ടേഷന്‍ ലഭിക്കുന്നവര്‍ ഫോട്ടോസ്റ്റാറ്റ് മെഷീന്‍ വരവൂര്‍ ഐ.ടി.ഐയില്‍ നേരിട്ട് പോയി റിപ്പയര്‍ ചെയ്യേണ്ടതുമാണ്. ക്വട്ടേഷനുകളില്‍ ക്വട്ടേഷന്‍ ദാതാവിന്റെ ഒപ്പ് നിര്‍ബന്ധമായും ഉണ്ടായിരിക്കണം. ക്വട്ടേഷന്‍ സീല്‍ വെച്ച കവറുകളില്‍ ഉത്തരമേഖല ട്രെയിനിംഗ് ഇന്‍സ്‌പെക്ടര്‍, പട്ടികജാതി വികസന വകുപ്പ്, ബി-ബ്ലോക്ക്, 6-ാം നില, കോഴിക്കോട് - 20 എന്ന വിലാസത്തില്‍ അയക്കുകയോ നേരിട്ട് എത്തിക്കുകയോ ചെയ്യണം. കവറിന് പുറത്ത് ക്വട്ടേഷന്‍ നമ്പറും വരവൂര്‍ ഐ.ടി.ഐയില്‍ ഫോട്ടോസ്റ്റാറ്റ് മെഷീന്‍ റിപ്പയര്‍ ചെയ്യുന്നതിനുള്ള ക്വട്ടേഷന്‍ എന്നും വ്യക്തമായി എഴുതണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9895008926

 

 

date