Skip to main content

വന്യജീവി വാരാഘോഷത്തിന് ജില്ലയില്‍ തുടക്കം

ജില്ലാ സാമൂഹ്യ വനവല്‍ക്കരണ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ തൃശൂരില്‍ വന്യജീവി വാരാഘോഷം സംഘടിപ്പിച്ചു. വിദ്യാവനം പരിചയപ്പെടുത്തല്‍, വന്യജീവി സംരക്ഷണവും പരിപാലനവും, കണ്ടല്‍വന സംരക്ഷണത്തിന്റെ പ്രസക്തി, മറൈന്‍-വന്യജീവി സംരക്ഷണ നിയമങ്ങള്‍, കടലാമ പരിപാലന പരിപാടികള്‍, നാട്ടാന പരിപാലന ചട്ടം തുടങ്ങി വിവിധ വിഷയങ്ങളില്‍ ഒരാഴ്ച നീണ്ടു നില്‍ക്കുന്ന ബോധവല്‍ക്കരണ പരിപാടികളും ക്ലാസുകളുമാണ് വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്. ജില്ലാ സോഷ്യല്‍ ഫോറസ്ട്രി അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ബി സജീഷ് കുമാര്‍ വാരാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ സി പ്രേംനാഥ് വിദ്യാവനം പദ്ധതി അവതരിപ്പിച്ചു. കില ഫാക്കല്‍റ്റി വി കെ ശ്രീധരന്‍ മുഖ്യപ്രഭാഷണം നടത്തി. ഒക്ടോബര്‍ 8 വരെ നീണ്ടുനില്‍ക്കുന്ന വാരാഘോഷത്തില്‍ സസ്യങ്ങളെ പരിചയപ്പെടുത്തല്‍ തുടങ്ങി വിവിധ പരിപാടികള്‍ ജില്ലാ സാമൂഹ്യ വനവല്‍ക്കരണ വിഭാഗം നടത്തുന്നുണ്ട്.

 

 

 

date