Skip to main content

ഹരിതപാത രാജപാത പരിപാടിക്ക് തുടക്കം

മുനിസിപ്പല്‍ കോര്‍പറേഷന്‍ നടപ്പാക്കുന്ന കരളാണ് കണ്ണൂര്‍ ക്ലീനാവണം കണ്ണൂര്‍ സമ്പൂര്‍ണ്ണ ശുചിത്വ പദ്ധതിയുടെ ഭാഗമായി കുടുബശ്രീയുടെ സഹകരണത്തോടെ നടത്തുന്ന 'ഹരിതപാത രാജപാത' പരിപാടി മേയര്‍ അഡ്വ ടി ഒ മോഹനന്‍ ഉദ്ഘാടനം ചെയ്തു. പാതയോരങ്ങള്‍ മാലിന്യ നിക്ഷേപത്തിനുള്ളവയല്ല എന്ന സന്ദേശവുമായി ആയിരത്തിയൊന്ന് അയല്‍ക്കൂട്ടങ്ങളിലെ പതിനേഴായിരം കുടുംബങ്ങളുടെ പങ്കാളിത്തത്തോടെ പാതയോരങ്ങള്‍ ശുചീകരിച്ച്് സൗന്ദര്യവല്‍ക്കരിക്കുന്നതാണ് പദ്ധതി.
കസാനകോട്ട ഡിവിഷനില്‍ നടന്ന പരിപാടിയില്‍ ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ പി ഷമീമ അധ്യക്ഷയായി. ഡെപ്യൂട്ടി മേയര്‍ കെ ഷബീന, സ്ഥിരം സമിതി അധ്യക്ഷരായ സുരേഷ്ബാബു എളയാവൂര്‍, സിയാദ് തങ്ങള്‍, കൗണ്‍സിലര്‍മാരായ കെ പി റാഷീദ്, ബീബി, മുന്‍ ഡെപ്യൂട്ടി മേയര്‍ സി സീനത്ത്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ രാഗേഷ് പാലേരി വീട്ടില്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പത്മരാജന്‍, കുടുംബശ്രീ മെമ്പര്‍ സെക്രട്ടറി കെ രാജഗോപാലന്‍, ചെയര്‍പേഴ്‌സണ്‍ ശ്രീഷ്മ തുടങ്ങിയവര്‍ സംസാരിച്ചു

date