Skip to main content

പേവിഷബാധ ബോധവത്ക്കരണം: പോസ്റ്റര്‍ പ്രകാശനം ചെയ്തു

 

  പേവിഷബാധ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരോഗ്യവകുപ്പ് തയ്യാറാക്കിയ പോസ്റ്റര്‍  ജില്ലാ കളക്ടര്‍ ജാഫര്‍ മലിക്ക് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എന്‍.കെ കുട്ടപ്പന് നല്‍കി  പ്രകാശനം ചെയ്തു. ആരോഗ്യവകുപ്പിന്‍റെയും ജില്ലാ ഭരണകൂടത്തിന്‍റെയും ആഭിമുഖ്യത്തില്‍ വിപുലമായ പേവിഷബാധ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും. 

 

കൊച്ചി സിറ്റി പ്രൊജക്ടിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾക്കായി വെബിനാറും , ക്വിസ് മത്സരവും നടത്തി. ക്വിസ് മത്സരത്തിൽ വേദമിത്ര പി.വി ( ശ്രീ വെങ്കിടേശ്വര എച്ച്.എസ്. തൃപ്പൂണിത്തുറ) ഒന്നാം സ്ഥാനവും, അഭിനവ് രാജ് (ഗവ. ബോയ്സ് ഹൈസ്കൂൾ, തൃപ്പൂണിത്തുറ)  രണ്ടാം സ്ഥാനവും, ഫായിസ് മുഹമ്മദ് എം.എം (ഗവ.ഹയർ സെക്കന്റെറി  സ്കൂൾ, എളമക്കര ) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

 

പോസ്റ്റർ മത്സരത്തിൽ എറണാകുളം ഗവ.  നഴ്സിങ് സ്കൂളിലെ വിദ്യാർത്ഥികളായ വിവേക് വിജയൻ, സിനാജ് നാസർ, അരവിന്ദ് എന്നിവർ യഥാക്രമം ഒന്നും ,രണ്ടും , മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. 

 

ബോധവത്ക്കരണ പരിപാടികളുടെ ഭാഗമായി കാക്കനാട് സിവിൽസ്റ്റേഷനിൽ വിദ്യാർത്ഥികൾ തയാറാക്കിയ പോസ്റ്ററുകളുടെ പ്രദർശനം സംഘടിപ്പിച്ചു. പോസ്റ്റര്‍ പ്രകാശന ചടങ്ങില്‍ അഡീഷണൽ ഡി.എം.ഒ ഡോ. എസ്. ശ്രീ ദേവി, കോവിഡിതര പകര്‍ച്ചവ്യാധി സര്‍വയലന്‍സ് ഓഫീസര്‍ ഡോ. വിനോദ് പൗലോസ്, എന്നിവര്‍ പങ്കെടുത്തു.

date