Skip to main content

ത്രിവത്സര എൻജിനിയറിങ് ഡിപ്ലോമ പരീക്ഷാ രജിസ്‌ട്രേഷൻ 11 മുതൽ

സാങ്കേതിക വിദ്യാഭ്യാസ പരീക്ഷാ കൺട്രോളർ നടത്തുന്ന ത്രിവത്സര എൻജിനിയറിങ് ഡിപ്ലോമ (റിവിഷൻ 2010 സ്‌കീം നവംബർ 2020) പരീക്ഷയ്ക്കുള്ള രജിസ്‌ട്രേഷൻ 11ന് ആരംഭിക്കും. രജിസ്‌ട്രേഷന് അർഹരായ വിദ്യാർഥികൾ (2013, 2014 പ്രവേശനം നേടിയവർ) www.sbte.kerala.gov.in  ൽ പ്രൊഫൈൽ പൂർത്തീകരിച്ച് പരീക്ഷാ രജിസ്‌ട്രേഷൻ നടത്തണം. പരീക്ഷാഫീസ് ഓൺലൈനായി അടയ്ക്കണം. വിദ്യാർഥികൾ പഠിച്ച സ്ഥാപനമായിരിക്കും പരീക്ഷാകേന്ദ്രമായി അനുവദിക്കുക. പരീക്ഷാ കേന്ദ്ര മാറ്റം ആവശ്യമുള്ളവർ രജിസ്‌ട്രേഷൻ സമയത്ത് ഓപ്ഷൻ നൽകണം. ഇപ്രകാരം നൽകിയ ഓപ്ഷനിൽ പിന്നീട് മാറ്റം അനുവദിക്കുന്നതല്ല. ഫൈനില്ലാതെ 26  വരെയും ഫൈനോടുകൂടി ഈ മാസം 30 വരെയും പരീക്ഷാ രജിസ്‌ട്രേഷൻ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക്: ഫോൺ: 0471-2775440, 2775443.
പി.എൻ.എക്സ്. 3762/2021

date