Skip to main content

പിന്നാക്ക വിഭാഗ കമ്മിഷൻ സിറ്റിംഗ് 13ന്

കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മിഷന്റെ 493-ാമത് സിറ്റിംഗ് 13ന് രാവിലെ 11ന് വെള്ളയമ്പലം അയ്യൻകാളി ഭവനിലുള്ള കമ്മിഷന്റെ കോർട്ട് ഹാളിൽ നടക്കും. എസ്.ഇ.ബി.സി വിഭാഗങ്ങൾക്ക് പോസ്റ്റ്‌മെട്രിക് തലത്തിലെ വിവിധ കോഴ്‌സുകൾക്ക് സംവരണതോത് 40 ശതമാനമായി ഏകീകരിക്കണമെന്ന ആവശ്യം, ദളിത് ക്രൈസ്തവ വിഭാഗങ്ങളെ വ്യവഹാരങ്ങളിൽ ഏകീകൃതനാമം ഉപയോഗിച്ചു വിളിക്കുന്നത് സംബന്ധിച്ച വിഷയം, 30.08.2010-ലെ സ.ഉ (എം.എസ്) നം. 93/2010/പജ.പ.വ.വി.വ നമ്പർ ഉത്തരവ് ഭേദഗതി ചെയ്യുന്നത് സംബന്ധിച്ച വിഷയം, ഭരതർ ക്രിസ്ത്യൻ വിഭാഗത്തെ ഏതു ജാതിയിൽ ഉൾപ്പെടുത്തണമെന്ന വിഷയം എന്നിവ പരിഗണിക്കും. സിറ്റിംഗിൽ കമ്മിഷൻ ചെയർമാൻ ജസ്റ്റിസ്. ജി. ശശിധരൻ, അംഗങ്ങളായ ഡോ. എ.വി. ജോർജ്ജ്, സുബൈദാ ഇസ്ഹാക്ക്, കമ്മിഷൻ മെമ്പർസെക്രട്ടറി എന്നിവർ പങ്കെടുക്കും.
പി.എൻ.എക്സ്. 3764/2021

 

date