Skip to main content

ഡെപ്യൂട്ടേഷൻ നിയമനം

തിരുവനന്തപുരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു വേണ്ടിയുള്ള ട്രൈബ്യൂണലിന്റെ ഓഫീസിൽ നിലവിൽ ഒഴിവുള്ള ക്ലർക്ക്, ഓഫീസ് അറ്റൻഡന്റ് എന്നീ തസ്തികകളിലേക്ക് ഒഴിവുകളിലേക്ക് ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ വകുപ്പുകളിൽ തത്തുല്യ തസ്തികകളിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ ഫോറം 144 കെ.എസ്.ആർ പാർട്ട്-1, നിരാക്ഷേപ സർട്ടിഫിക്കറ്റ് എന്നിവ സഹിതം മേലധികാരി മുഖേന സെക്രട്ടറി, ട്രൈബ്യൂണൽ ഫോർ ലോക്കൽ സെൽഫ് ഗവൺമെന്റ് ഇൻസ്റ്റിറ്റിയൂഷൻസ്, ശ്രീമൂലം ബിൽഡിംഗ്‌സ്, കോടതി സമുച്ചയം, വഞ്ചിയൂർ, തിരുവനന്തപുരം-695035 എന്ന വിലാസത്തിൽ നവംബർ 15ന് മുൻപ് അപേക്ഷിക്കണം.
പി.എൻ.എക്സ്. 3765/2021

date