Skip to main content

സമഗ്ര കായിക വികസന പ്രോജക്ട് പ്രകാശനം

 ജില്ലാ ഒളിമ്പിക് അസോസിയേഷന്‍ തയ്യാറാക്കിയ 'ഓണ്‍ യുവര്‍ മാര്‍ക്ക് '  സമഗ്ര കായിക വികസന പ്രോജക്ടിന്റെ പ്രകാശനവും അവാര്‍ഡ് വിതരണവും  ഒക്ടോബര്‍ 10 ന് രാവിലെ 10 മണിക്ക് പടന്നക്കാട് നെഹ്‌റു ആട്‌സ് ആന്റ് സയന്‍സ് കോളേജില്‍  നടക്കും. കേരള ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡണ്ട് വി.സുനില്‍കുമാര്‍ പ്രോജക്ടിന്റെ പ്രകാശനം നിര്‍വ്വഹിക്കും. ജില്ലയിലെ 37 കായിക ഇനങ്ങളെ ഉള്‍പ്പെടുത്തി യാണ് പ്രോജക്ട് തയ്യാറാക്കിയിട്ടുള്ളത്. വിവിധ കായിക ഇനങ്ങളുടെ പശ്ചാത്തല സൗകര്യ വികസനം ചെറുപ്രായത്തില്‍ തന്നെ കുട്ടികളെ കണ്ടെത്തുക, മികച്ച പരിശീലനം എന്നിവ പ്രോജക്ടിന്റെ സവിശേഷതയാണ്. കേരളത്തില്‍ ആദ്യമായാണ് ഒരു ജില്ലയുടെ സമഗ്ര കായിക വികസനത്തിന് പ്രോജക്ട് തയ്യാറാക്കുന്നത്. ജില്ലാ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡണ്ട് ടി.വി.ബാലന്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കും. ഡോ.എം.കെ.രാജശേഖരന്‍ പ്രോജക്ട് പരിചയപ്പെടുത്തും. കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍ പേഴ്‌സണ്‍ കെ.വി. സുജാത മുഖ്യാതിഥിയായിരിക്കും. ജില്ലാ ഒളിമ്പിക് അസോസിയേഷനും ഒളിമ്പിക് വേവും ചേര്‍ന്ന് നടത്തിയ ഒളിമ്പിക് ക്വിസ് മത്സരത്തിന്റേയും സ്‌പോട്‌സ് ലേഖന മത്സരത്തിന്റേയും വിജയികള്‍ക്ക് ഉള്ള അവാര്‍ഡുകള്‍ കേരള ഒളിമ്പിക് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എസ്. രാജീവ് വിതരണം ചെയ്യും.
ജില്ല സ്‌പോട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പി. ഹബീബ് റഹ്മാന്‍ , കാസര്‍ഗോഡ് വികസന പാക്കേജ് സ്‌പെഷ്യല്‍ ഓഫീസര്‍ ഇ പി രാജ്‌മോഹന്‍ ,ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദനന്‍ , കാഞ്ഞങ്ങാട് ഡി വൈ എസ് പി ഡോ. വി.ബാലകൃഷ്ണന്‍ , കാഞ്ഞങ്ങാട് പ്രസ് ഫോറം സെക്രട്ടറി ജോയ് മാരൂര്‍, നെഹ്‌റു കോളേജ് എജുക്കേഷന്‍ സെക്രട്ടറി കെ.രാമനാഥ് എന്നിവര്‍  പങ്കെടുക്കും.  ജില്ല ഒളിമ്പിക് അസോസിയേഷന്‍ സെക്രട്ടറി എം അച്യുതന്‍ സ്വാഗതവും ട്രഷറര്‍ വി വി വിജയമോഹനന്‍ നന്ദിയും പറയും.
 

date