Skip to main content

അനധികൃത മത്സ്യബന്ധനം: കര്‍ശന നടപടി

 

 

 

അനധികൃത മത്സ്യബന്ധന രീതികളായ പെലാജിക് (ഡബിള്‍നെറ്റ്), രാത്രികാല ട്രോളിങ്, ചെറുമത്സ്യങ്ങളെ പിടിക്കല്‍ എന്നിവ നടത്തുന്ന ബോട്ടുടമകള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ ഡോ.എന്‍ തേജ് ലോഹിത് റെഡ്ഢിപറഞ്ഞു. അനധികൃത മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വ്യാപക പരാതികളുടെ അടിസ്ഥാനത്തില്‍ നടത്തിയ യോഗത്തില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍.

രാത്രികാല തീരക്കടല്‍ മത്സ്യബന്ധനം (ട്രോളിങ്) തടയുന്നതിന് ആവശ്യമായ പരിശോധന നടത്തുന്നതിന് നടപടി സ്വീകരിക്കും. നിയമം നടപ്പാക്കാനെത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ പ്രതികൂല നിലപാട് സ്വീകരിക്കുന്നത് ന്യായീകരിക്കാന്‍ കഴിയില്ല.  അന്യസംസ്ഥാനത്ത് നിന്നുള്ള അനധികൃത മത്സ്യബന്ധന ബോട്ടുകള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാരുകള്‍, കേന്ദ്ര സര്‍ക്കാരുകള്‍ എന്നിവര്‍ക്ക് കത്ത് നല്‍കും. നിയമവിധേയമല്ലാത്ത മത്സ്യബന്ധനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കാന്‍ കലക്ടര്‍ നിര്‍ദേശം നല്‍കി.

യോഗത്തില്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയരക്ടര്‍ രഞ്ജിനി പി.കെ, ബോട്ടുടമ സംഘടനാ പ്രതിനിധികള്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date