Skip to main content

ആസാദി കാ അമൃത് മഹോത്സവ്: സെമിനാർ നടത്തി 

 

 

 

ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും സൊസൈറ്റി ഓഫ് ഇന്റഗ്രേറ്റഡ് കോസ്റ്റൽ മാനേജ്മെന്റും സംയുക്തമായി  പരിസ്ഥിതി പഠന പ്രവർത്തനങ്ങളുടെ ഭാഗമായി സെമിനാർ, വീഡിയോ പ്രദർശനം തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു. കാപ്പാട് ബ്ലൂ ഫ്ലാഗ് ബീച്ചിൽ നടന്ന പരിപാടി ജില്ലാ കലക്ടർ ഡോ. എൻ. തേജ് ലോഹിത് റെഡ്ഡി ഉദ്ഘാടനം ചെയ്തു. 

പരിസ്ഥിതി വനം മന്ത്രാലയം കാലാവസ്ഥാ വ്യതിയാന വകുപ്പ് സംഘടനയായ സൈകോമിന്റെ നേതൃത്വത്തിലാണ് ജനങ്ങൾക്ക് പരിസ്ഥിതി അവബോധ ക്ലാസ്സുകൾ നടത്തുന്നത്. തീരദേശ ജൈവവൈവിധ്യവും അതിന്റെ പരസ്പര ആശ്രയത്വവും എന്ന വിഷയത്തിലാണ് സെമിനാറും വീഡിയോ പ്രദർശനവും നടന്നത്. സി.എം.എഫ്.ആർ.ഐ പ്രിൻസിപ്പൽ സയന്റിസ്റ്റ് വിനോദ് കെ ക്ലാസ്സ്‌ നയിച്ചു. ഇന്ന് (ഒക്ടോബർ 9) ബ്ലൂ ഫ്ലാഗ് പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവരണവും ഖര ദ്രാവക മാലിന്യത്തെ കുറിച്ചുള്ള ബോധവൽക്കരണ ചലച്ചിത്ര പ്രദർശനവും നടക്കും. ദേശീയതലത്തിൽ നടത്തുന്ന പരിസ്ഥിതി പഠന ക്യാമ്പയിന്റെ ഭാഗമായാണ് അവബോധ പരിപാടികൾ സംഘടിപ്പിക്കുന്നത്.  ജനങ്ങൾക്ക് പരിസ്ഥിതി അവബോധവും  അറിവും നൽകുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി നടത്തുന്നത്.

സബ് കലക്ടർ ചെൽസാസിനി, ഡിടിപിസി സെക്രട്ടറി സി.പി.ബീന, സൈകോം (SICOM) നോഡൽ ഓഫീസർമാരായ ജെ.പി ശർമ്മ, പവൻ അഗർവാൾ, സി.ഡബ്ല്യു.ആർ.ഡി.എം സീനിയർ സയന്റിസ്റ്റ് ഹരികുമാർ പി.എസ് തുടങ്ങിയവർ പങ്കെടുത്തു.

date