Skip to main content

കുളമ്പുരോഗ നിയന്ത്രണം; കൊടുവള്ളിയില്‍ രണ്ടാംഘട്ടം തുടങ്ങി

 

 

 

കൊടുവള്ളി നഗരസഭയില്‍ കുളമ്പുരോഗ നിയന്ത്രണത്തിനായി നടപ്പാക്കുന്ന ദേശീയ ജന്തു രോഗ നിവാരണ പദ്ധതി രണ്ടാംഘട്ട ഉദ്ഘാടനം മുനിസിപ്പല്‍ ചെയര്‍മാന്‍ വെള്ളറ അബ്ദു നിര്‍വഹിച്ചു. പദ്ധതിയുടെ ഭാഗമായി മുനിസിപ്പാലിറ്റിയിലെ 4 മാസത്തിനു മുകളില്‍ പ്രായമുള്ള എല്ലാ പശുക്കളെയും എരുമകളെയും നിര്‍ബന്ധിത സൗജന്യ കുത്തിവെയ്പ്പിന് വിധേയമാക്കും. ലൈവ്‌സ്റ്റോക്ക് ഇന്‍സ്പെക്ടര്‍ ടി. വി. സലീമിന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡാണ് കുത്തിവെയ്പ് നടത്തുന്നത്.

 കന്നുകാലികളുടെ മരണത്തിനും കനത്ത ഉല്പാദന നഷ്ടത്തിനും കാരണമാകുന്ന വൈറസ് രോഗമാണ് കുളമ്പുരോഗം. 2025 ഓടെ നിയന്ത്രിക്കുകയും 2030ല്‍ ഇന്ത്യയെ കുളമ്പ് രോഗ മുക്ത രാജ്യമായി പ്രഖ്യാപിക്കുകയും ചെയ്യണമെന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ഈ പദ്ധതി യുമായി എല്ലാവരും സഹകരിക്കണമെന്ന് മുനിസിപ്പല്‍ ചെയര്‍മാന്‍ അഭ്യര്‍ത്ഥിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ കെ. എം. സുഷിനി അധ്യക്ഷത വഹിച്ചു. സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ. പി. കെ. ശിഹാബുദ്ധീന്‍ പദ്ധതി വിശദീകരിച്ചു. കൗണ്‍സിലര്‍ ഷഹര്‍ബാന്‍ അസൈനാര്‍, ക്ഷീരസംഘം പ്രസിഡന്റ്  അശോകന്‍, അപ്പു എന്നിവര്‍ സംസാരിച്ചു.

date