Skip to main content

സ്വാതന്ത്ര്യസമര സേനാനികളെ ആദരിക്കുന്നു

 

 

 

നാലാമത് ബിഎൻ എൻ.ഡി.ആർ.എഫ് (അരക്കോണം)  നേതൃത്വത്തിൽ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി പ്രമുഖ സ്വാതന്ത്ര്യസമര സേനാനികളെ ആദരിക്കുന്നു. ഇന്ന്(ഒക്ടോബർ ഒൻപത്) ഉച്ചക്ക് 2.30 ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിലാണ് ചടങ്ങ്. ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ  ആഘോഷിക്കുന്നതിന്റെയും അനുസ്മരിക്കുന്നതിന്റെയും ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. 

സ്വാതന്ത്ര്യസമര സേനാനികളായ ചെറുവണ്ണൂർ സ്വദേശി പി. വാസു, മേപ്പയൂർ സ്വദേശി കുഞ്ഞിക്കണ്ണൻ നമ്പ്യാർ തുടങ്ങിയവരെ ആദരിക്കും.

തോട്ടത്തിൽ രവീന്ദ്രൻ എം. എൽ. എ, ജില്ലാ കലക്ടർ ഡോ. എൻ തേജ് ലോഹിത് റെഡ്ഢി, എ.ഡി. എം മുഹമ്മദ് റഫീഖ്, കോഴിക്കോട് അസി. കമ്മിഷണർ, ചെറുവണ്ണൂർ വില്ലജ് ഓഫീസർ, തദ്ദേശ സ്ഥാപന പ്രതിനിധികൾ, ജില്ലാ ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.

date