Post Category
തിരുവനന്തപുരത്ത് 1,261 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം ജില്ലയിൽ ഇന്ന് (09 ഒക്ടോബർ 2021) 1,261 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 2,241 പേർ രോഗമുക്തരായി. 12.3 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 12,939 പേർ ചികിത്സയിലുണ്ട്.
പുതുതായി 2,840 പേരെ ജില്ലയിൽ നിരീക്ഷണത്തിലാക്കി. 386 പേർ രോഗലക്ഷണങ്ങളില്ലാതെ നിരീക്ഷണ കാലം പൂർത്തിയാക്കി. കോവിഡുമായി ബന്ധപ്പെട്ട് ഇപ്പോൾ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 46,870 ആയി.
date
- Log in to post comments