Skip to main content

നെറ്റ്വര്‍ക്ക് സേവന ദാതാക്കളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു

 

അട്ടപ്പാടി ഐ.ടി.ഡി.പി ഓഫീസിന്റെ പ്രവര്‍ത്തന പരിധിയിലെ വിവിധ പട്ടികവര്‍ഗ കോളനികളില്‍ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കുന്നതിന് താല്‍പര്യമുള്ള നെറ്റ്വര്‍ക്ക് സേവന ദാതാക്കളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ഒരു കോളനിക്ക് എഫ്.ടി.ടി.എച്ച് ഹൈസ്പീഡ് നെറ്റ്വര്‍ക്ക് സൗകര്യം ലഭ്യമാക്കുന്നതിന് കണക്ഷന്‍ ചാര്‍ജിനത്തില്‍ വരുന്ന പ്രതിവര്‍ഷത്തെ തുക, വിവിധ പ്ലാനുകള്‍ പ്രകാരം പ്രതിവര്‍ഷ വരിസംഖ്യ, ഫൈബറിന്റെ ഗുണനിലവാരം, വാറന്റി, സ്പീഡ് വിവരങ്ങള്‍, ഒരു കണക്ഷനില്‍ എത്ര പേര്‍ക്ക് ഉപയോഗിക്കാനാവും തുടങ്ങിയ വിവരങ്ങള്‍ പ്രത്യേകം രേഖപ്പെടുത്തണം. അംഗീകൃത സേവന ദാതാക്കളുടെ ഫ്രാഞ്ചെസി എടുത്തവര്‍ പ്രസ്തുത വിവരം കൂടി തെളിവ് സഹിതം അറിയിക്കണം. താത്പര്യമുള്ളവര്‍ ഒക്ടോബര്‍ 12 ന് വൈകിട്ട് മൂന്നിനകം അട്ടപ്പാടി ഐ.ടി.ഡി.പി പ്രൊജക്ട് ഓഫീസര്‍, അഗളി/ പുതൂര്‍/ ഷോളയൂര്‍ ട്രൈബല്‍ എക്‌സ്റ്റെന്‍ഷന്‍ ഓഫീസുകളില്‍ ക്വട്ടേഷന്‍ ലഭ്യമാക്കണം. ഫോണ്‍: 04924 254223, 9496070332. ഇ-മെയില്‍- poitdpatpy@gmail.com.

date